ഇന്നതെ യൂറോപ്പിയന്‍ ആഘോഷ രാവില്‍ ആര് നേടും , ആര് വീഴും ?
ഫൂട്ബോള്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.ബൊറൂസിയ ഡോർട്ട്മുണ്ടും പരിചയസമ്പന്നരായ ചാമ്പ്യൻസ് ലീഗ് പ്രോസ് റയൽ മാഡ്രിഡും ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഏറ്റുമുട്ടും.ഫൈനലില്‍ വിജയിയെ പ്രവചിക്കുക ബുദ്ധിമുട്ട് ആണ് എങ്കിലും റയലിന് ഇന്നതെ മല്‍സരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ വ്യക്തമായ മേല്‍ക്കൈ ഉണ്ട്.
ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ബോറൂസിയ തങ്ങളുടെ രണ്ടാമത്തെ യൂറോപ്പിയന്‍ കിരീടം ആയിരിയ്ക്കും നേടാന്‍ പോകുന്നത്, മാഡ്രിഡിന് ഇത് 15 ആമത്തെ കിരീടം നേടാനുള്ള അവസരം ആണ്.മാഞ്ചസ്റ്റര്‍ സിറ്റി, ബയെന്‍ മ്യൂണിക്ക് എന്നിങ്ങനെ പല വമ്പന്‍മാരെയും മറികടന്നാണ് റയല്‍ ഇത് വരെ എത്തിയത്.താരതമ്യേനെ ബോറൂസിയയുടെ വഴി കുറച്ചു കൂടി എളുപ്പം ഉള്ളത് ആയിരുന്നു.സെമിയില്‍ പിഎസ്ജിയെ തോല്‍പ്പിച്ചാണ് അവര്‍ ഫൈനലില്‍ എത്തിയത്.ഹമല്‍സ് നയിക്കുന്ന പ്രതിരോധ നിര തന്നെയാണ് മഞ്ഞപ്പടയുടെ കരുത്ത്.