പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്താന്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്
ടോട്ടൻഹാം ഹോട്‌സ്‌പറും ബേൺലിയും ശനിയാഴ്ച ടോട്ടൻഹാം ഹോട്‌സ്‌പർ സ്‌റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും.കഴിഞ്ഞ തവണ ലിവർപൂളിനോട് 4-2 ന് തോറ്റ ലിലിവൈറ്റ്സിൻ്റെ ചാമ്പ്യൻസ് ലീഗ് സാധ്യതകൾ കൂടുതൽ തകർന്നിരിക്കുകയാണ്.അതേസമയം ന്യൂകാസിൽ യുണൈറ്റഡിനോട് 4-1 ന് തോറ്റ ബെന്‍ളി പത്തൊന്‍പതാം സ്ഥാനത്ത് ആണ്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ഈ സീസണില്‍ പ്രീമിയര്‍ ലീഗ് ടോപ് ഫോറില്‍ സ്ഥിരമായി ഇടം നേടിയിരുന്ന ടോട്ടന്‍ഹാമിന് എല്ലാം അവസാനിക്കുന്ന സമയം ആവുമ്പോള്‍ എല്ലാം മാറി മറയുന്ന അവസ്ഥയാണ് കണ്ടു വരുന്നത്.നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള അവര്‍ക്ക് ഇനി ഒരിക്കലും അതില്‍ നിന്നും മുന്നോട്ട് കുതിക്കാന്‍ കഴിയില്ല.ശേഷിക്കുന്ന മല്‍സരങ്ങളില്‍ ജയം നേടാന്‍ കഴിഞ്ഞില്ല എങ്കില്‍ കൈയ്യില് ഉള്ള അഞ്ചാം സ്ഥാനവും അവര്‍ക്ക് നഷ്ടം ആയേക്കും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നും അവര്‍ക്ക് ആവശ്യം ഇല്ല.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണയും വിജയം ടോട്ടന്‍ഹാമിന് ഒപ്പം ആയിരുന്നു.