” യുണൈറ്റഡില്‍ എനിക്ക് ഒരിക്കലും എൻ്റെ ആദ്യ ചോയ്‌സ് ടീം ലഭ്യമായിട്ടില്ല “
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെന്ന നിലയിൽ തൻ്റെ പ്രകടനത്തെക്കുറിച്ചുള്ള വിമർശനം വലിയ കാര്യം ആക്കേണ്ടത് ഇല്ല എന്നു എറിക് ടെൻ ഹാഗ് പറഞ്ഞു.2022 ലെ വേനൽക്കാലത്ത് ചുമതലയേറ്റതിന് ശേഷം തനിക്ക് ഒരിക്കലും തൻ്റെ ഫസ്റ്റ് ചോയ്‌സ് ടീം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ട്രോഫിയോടെ സീസൺ അവസാനിപ്പിക്കാനുള്ള ക്ലബിൻ്റെ അവസാന അവസരമാണ് ഇപ്പോള്‍ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നത്.
നടക്കുന്ന എഫ്എ കപ്പ് സെമിഫൈനലില്‍ കവന്‍റ്റി സിറ്റിക്കെതിരെ പോരാടാന്‍ യുണൈറ്റഡ് തയ്യാറെടുക്കുകയാണ്.”18 മാസമായി എനിക്ക് ഒരിക്കലും കളിക്കളത്തിൽ എൻ്റെ പ്രിയപ്പെട്ട ടീമിനെ കളിപ്പിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടില്ല.ഇതൊന്നും എന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അറയില്ല.എന്നാല്‍ എന്‍റെ ആഗ്രഹം എപ്പോഴും തള്ളി മാറ്റപ്പെടുന്നത് എന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.ഒരിക്കൽ, കഴിഞ്ഞ സീസണിൽ സിറ്റിക്കെതിരെ ഹോം ഗ്രൗണ്ടിൽ — എൻ്റെ ടീമിനെ തിരഞ്ഞെടുക്കാൻ പോന്ന സ്ക്വാഡ് ഉണ്ടായിരുന്നു.മറ്റെല്ലാ ഗെയിമുകളിലും എല്ലായ്പ്പോഴും പറിക്കോ അങ്ങനെ എന്തെങ്കിലും ഒക്കെ സംഭവിക്കും.ഇത് എന്നെ തീര്‍ത്തൂം തളര്‍ത്തുന്നു.എന്നാല്‍ കളി പുറമെ നിന്നു കാണുന്നവര്‍ക്ക് ഇതിനെ കുറിച്ചൊന്നും അറിയേണ്ടതില്ല.”ടെന്‍ ടാഗ് ഇന്നതെ മല്‍സരത്തിന് മുന്നേ മാധ്യമങ്ങളോട് പറഞ്ഞു.