ടോട്ടന്‍ഹാമിന്‍റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി !!!!!
പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ നാല് ഗോളിന് ജയം നേടി ന്യൂ കാസില്‍ യുണൈറ്റഡ്.അലക്സാണ്ടർ ഇസക്കിൻ്റെ ഇരട്ടഗോള്‍ ആണ് ന്യൂ കാസിലിന് ജയം നേടി കൊടുത്തത്.ഇസക്കിനെ കൂടാതെ ആൻ്റണി ഗോർഡൻ, ഫാബിയൻ ഷാർ എന്നീ താരങ്ങള്‍ ആണ് ന്യൂ കാസിലിന് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.
![](https://a.espncdn.com/photo/2024/0413/r1318249_1296x729_16-9.jpg)
ന്യൂകാസിൽ ടോപ് സ്‌കോറർ ഇപ്പോൾ തുടർച്ചയായി ആറ് ലീഗ് ഹോം മത്സരങ്ങളിൽ സ്‌കോർ ഷീറ്റിൽ ഇടം നേടിയിട്ടുണ്ട്.പ്രീമിയര്‍ ലീഗിലെ ഒരു പുതിയ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ഇസാക്ക് വളര്‍ന്ന് കഴിഞ്ഞു.തൻ്റെ അവസാന 12 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടി കൊണ്ട് താരം മാനേജര്‍ ഇഡിഐ ഹോവിന്‍റെ പുതിയ വിശ്വസ്തന്‍ ആയി മാറി കഴിഞ്ഞിരിക്കുന്നു. ജയത്തോടെ ലീഗ് പട്ടികയില്‍ ന്യൂ കാസില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു.മറുവശത്ത് ടോപ് ഫോറില്‍ ഇടം നേടാനുള്ള വളരെ മികച്ച ഒരു അവസരം ആണ് ടോട്ടന്‍ഹാം കളഞ്ഞു കുളിച്ചത്.