റൂബൻ അമോറിം: സ്‌പോർട്ടിംഗ് ബോസിനെ നിയമിക്കാന്‍ ലിവര്‍പൂള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
സ്‌പോർട്ടിംഗ് മാനേജർ റൂബൻ അമോറിം ലിവർപൂളുമായി വാക്കാലുള്ള കരാറിൽ എത്തിയതായി സ്കൈ ജർമ്മനി റിപ്പോർട്ട് ചെയ്യുന്നു.യൂര്‍ഗന്‍ ക്ലോപ്പിന് പകരം ആയാണ് റൂബന്‍ ടീമിലേക്ക് വരുന്നത്.വാര്‍ത്ത പ്രകാരം അദ്ദേഹം മൂന്നു വര്‍ഷം ആണ് ലിവര്‍പൂളുമായി കരാറില്‍ ഏര്‍പ്പെടാന്‍ പോകുന്നത്.എന്നാല്‍ ലിവര്‍പൂള്‍ ആസ്ഥാനം ആയുള്ള മാധ്യമങ്ങള്‍ പറയുന്നതു അനുസരിച്ച് ഈ വാര്‍ത്ത തെറ്റ് ആണ് എന്നും ഇതുവരെ മാനേജര്‍ ആര് വേണം എന്ന കാര്യത്തിന് ഒരു തീരുമാനം ആയിട്ടില്ല എന്നുമാണ് അവര്‍ പറയുന്നത്.

തോമസ് ടുച്ചലിൻ്റെ വേനൽക്കാല വിടവാങ്ങലിന് മുന്നോടിയായി ബയേൺ മ്യൂണിക്കിൻ്റെ മാനേജർ ഷോർട്ട്‌ലിസ്റ്റിലും റൂബന്‍ ഇടം നേടിയിട്ടുണ്ട്.സ്പോര്‍ട്ടിങ് ക്ലബില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ മാനേജര്‍ റൂബൻ അമോറിം ഈ സീസനോടെ പോര്‍ച്ചുഗീസ് ലീഗില്‍ നിന്നും വിട വാങ്ങാന്‍ ഒരുങ്ങുകയാണ്.