ഇൻസൈഡർ ട്രേഡിംഗ് ആരോപിച്ച് ക്ലബ് മേധാവിയെ അയാക്സ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രോസിനെ, സ്ഥാനം ഏറ്റെടുത്ത് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇൻസൈഡർ ഡീലിംഗ് സംബന്ധിച്ച് അയാക്സ് ക്ലബ് പുറത്താക്കി.ഡച്ച് ക്ലബിന്‍റെ പ്രക്ഷുബ്ധമായ സീസൺ ചൊവ്വാഴ്ച പുതിയ വഴിത്തിരിവില്‍ ആണ് ഇപ്പോള്‍.2023 ആഗസ്ത് 2-ന് തൻ്റെ നിയമനം പ്രഖ്യാപിക്കപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ക്രോസ് അയാക്സില്‍ നിന്നും 7,000-ത്തിലധികം ഓഹരികൾ വാങ്ങിയെന്ന് ക്ലബ് അറിഞ്ഞതിനെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് ഡച്ച് ഫൂട്ബോള്‍ ക്ലബ് അറിയിച്ചു.

പരസ്യമായി ലിസ്റ്റുചെയ്തിരിക്കുന്ന ഒരു കമ്പനിക്ക് ഇത്തരമൊരു നിയമ ലംഘനം സഹിക്കാൻ കഴിയില്ല എന്നും ക്ലബിനെ ഇത്തരത്തില്‍ നാണം കെടുത്തിയതിന് അലക്സിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ബോര്‍ഡ് അധികാരികള്‍ പറഞ്ഞു.ഒൻപതാം വയസ്സ് മുതൽ താന്‍ ഒരു അയാക്സ് താരം ആണ് എന്നും അതിനാല്‍ ക്ലബില്‍ ഉള്ള തന്റെ വിശ്വാസം ഊട്ടി ഉറപ്പിക്കാന്‍ ആണ് താന്‍ ഇങ്ങനെ ചെയ്തത് എന്നും ആലേക്സ് പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.