” പെപ്പ് ഗാര്‍ഡിയോള ഒരു വലിയ നുണയന്‍ ” – ജോവാ കാന്‍സലോ
തന്നെ സഹ താരങ്ങള്‍ക്ക് മുന്നില്‍ ഒരു മോശം വ്യക്തിയായി കാണിച്ചു എന്നും തന്നെ കുറിച്ച് ഇന്ന് വരെ മാധ്യമങ്ങളില്‍ നുണ മാത്രം ആണ് പെപ്പ് ഗാര്‍ഡിയോള പറഞ്ഞത് എന്നും ജോവോ ക്യാൻസലോ ഇന്നലെ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.താരത്തിനെ കഴിഞ്ഞ സീസണില്‍ പെപ്പ് മ്യൂണിക്കിലേക്ക് ലോണില്‍ അയച്ചു.ടീമില്‍ താരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന കിംവദന്തി അന്ന് ഉയര്‍ന്നിരുന്നു.താരത്തിനു പകരം പെപ്പ് ഗാര്‍ഡിയോള നഥാൻ അകെയെയും റിക്കോ ലൂയിസിനെയും കളിപ്പിച്ചത് കാന്‍സലോക്ക് ഇഷ്ട്ടപ്പെട്ടിട്ടില്ല എന്നാണ് അന്ന് വന്ന വാര്‍ത്ത.
“ഞാന്‍ ഈ രണ്ടു താരങ്ങള്‍ക്കെതിരെ ദേഷ്യം വെച്ച് പെരുമാറി എന്നത് കല്ല് വെച്ച നുണയാണ്.എനിക്കു ഞാന്‍ വളരെ ഉയര്‍ന്നവന്‍ ആണ് എന്നോ അതും അല്ലെങ്കില്‍ ഞാന്‍ വളരെ താഴ്ന്നവന്‍ ആണ് എന്ന ചിന്താഗതിയോ ഇല്ല.അതിനാല്‍ ഈ കേള്‍ക്കുന്ന വാര്‍ത്ത എല്ലാം പെപ്പ് ഉണ്ടാക്കി വിട്ടതാണ്.നിങ്ങള്ക്ക് സിറ്റിയിലെ താരങ്ങളോട് ചോദിക്കാം.ഒരു മികച്ച സഹ താരം എന്നത് മാത്രമേ അവര്‍ക്ക് എന്നെ കുറിച്ച് പറയാന്‍ ഉണ്ടാകൂ.ഞാന്‍ ചെയ്ത ത്യാഗങ്ങള്‍ക്ക് ഒന്നും ഒരു വിലയും സിറ്റി കല്‍പ്പിക്കുന്നില്ല ” കാന്‍സലോ പോർച്ചുഗീസ് പ്രസിദ്ധീകരണം എ ബോലയോട് പറഞ്ഞു.