അപ്രതീക്ഷിത തിരിച്ചടി നേരിട്ട് റയല്‍ മാഡ്രിഡ്
കഴിഞ്ഞയാഴ്ച ജിറോണയെ 4-0ന് തകർത്ത് ജിറോണയുടെ കിരീടപ്രതീക്ഷകൾക്ക് കനത്ത പ്രഹരമേല്‍പ്പിച്ച റയല്‍ മാഡ്രിഡിന് ഇന്നലെ തിരിച്ചടി നേരിട്ടു.ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ അവര്‍ റയോ വല്ലക്കാനോയോട് 1-1ന് സമനിലയിൽ പിരിഞ്ഞു.ഇത് കൂടാതെ ടീം ക്യാപ്റ്റന്‍ ആണ് കര്‍വഹാളിന് റെഡ് കാര്‍ഡ് ലഭിച്ചതും അടുത്ത കളിയില്‍ അദ്ദേഹത്തിന്റെ സേവനം റയലിന് ലഭിക്കുകയില്ല എന്നതും റോയല്‍ വൈറ്റ്സിന് ഏറ്റ വലിയൊരു തിരിച്ചടിയാണ്.
മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ജൊസേലൂ റയലിന് ലീഡ് നേടി കൊടുത്തു.അതോടെ മറ്റൊരു സിംമ്പിള്‍ ജയം കൂടി റയല്‍ നേടും എന്നു എല്ലാവരും കരുതി എങ്കിലും വിധി അവര്‍ക്ക് കാത്ത് വെച്ചത് മറ്റൊന്നു ആയിരുന്നു.കാര്യങ്ങള്‍ എല്ലാം റയലിന് സാധകം ആയി പോവുകയായിരുന്നു 27 മിനുറ്റ് വരെ.എഡ്വേർഡോ കാമവിംഗയുടെ ഹാന്‍ഡ് ബോള്‍ മൂലം റഫറി വലക്കാനോക്ക് അനുകൂലം ആയി പെനാല്‍റ്റി വിധിച്ചപ്പോള്‍ കിക്ക് എടുത്ത റോള്‍ ഡി തോമസ് പിഴവ് ഒന്നും വരുത്താതെ അത് വലയില്‍ എത്തിച്ചു.