ദക്ഷിണ കൊറിയന്‍ മാനേജര്‍ സ്ഥാനത്ത് താന്‍ തുടരും എന്നു അറിയിച്ച് യൂര്‍ഗന്‍ ക്ലിന്‍സ്മാന്‍
ദക്ഷിണ കൊറിയയുടെ ഏഷ്യൻ കപ്പ് സെമിഫൈനൽ പുറത്തായത്തിന്‍റെ എല്ലാ കുറ്റവും താന്‍ ഏല്‍ക്കുന്നതായി ടീം കോച്ച് യൂര്‍ഗൻ ക്ലിൻസ്മാൻ ഏറ്റുപറഞ്ഞു.ചൊവ്വാഴ്ച വൈകുന്നേരം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ശക്തര്‍ ആയ സൌത്ത് കൊറിയന്‍ ടീമിനെ ജോർദാൻ 2-0ന് തോൽപ്പിച്ചു.ഈ പരാജയത്തിന് ശേഷം കൊറിയന്‍ ടീമില്‍ നിന്നും അദ്ദേഹം രാജി വെക്കും എന്നായിരുന്നു എല്ലാവരും കരുത്തിയത്.

എന്നാല്‍ എല്ലാവരുടെയും പ്രവചനം തെറ്റിച്ച് കൊണ്ട് അദ്ദേഹം ടീമില്‍ തന്നെ തുടരും എന്നു പറഞ്ഞു.”ഈ ടീം രണ്ടു കൊല്ലത്തില്‍ അമേരിക്കന്‍ ലോകകപ്പ് കളിയ്ക്കാന്‍ പോകും.ഈ അവസരത്തില്‍ ടീമിനെ പ്രതികൂല സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടുത്തി ഒരു മികച്ച ഫൂട്ബോള്‍ കളിക്കുന്ന ഒരു ഗ്രൂപ്പിനെ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.ടീം ഫെഡറേഷനുമായി ഞാന്‍ ചര്‍ച്ച നടത്താന്‍ പോകുന്നതും ഇതിനെ കുറിച്ച് ആയിരിക്കും.” യൂര്‍ഗന്‍ ക്ലിന്‍സ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.