Foot Ball ISL Top News

“ഞങ്ങളുടെ പ്രതിരോധത്തിൽ ഒരു പ്രശ്‌നവും ഞാൻ കാണുന്നില്ല” : ഇവാൻ വുകോമാനോവിച്ച്

December 3, 2023

author:

“ഞങ്ങളുടെ പ്രതിരോധത്തിൽ ഒരു പ്രശ്‌നവും ഞാൻ കാണുന്നില്ല” : ഇവാൻ വുകോമാനോവിച്ച്

 

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞാനയറാഴ്ച ഗോവയിൽ നടക്കുന്ന പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടാനൊരുങ്ങുകയാണ്.ഇരു ടീമുകളും റാങ്കിങ്ങിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ സ്ഥാനങ്ങളിലുള്ള ടീമുകൾ ആയതിനാൽത്തന്നെ മത്സരം നിർണായകമാകും. എട്ടു മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തും ആറു മത്സരങ്ങളിൽ നിന്ന് പതിനാറു പോയിന്റുമായി എഫ്‌സി ഗോവ രണ്ടാം സ്ഥാനത്തുമാണ്.

ഈ സീസണിലിൽ മികച്ച മുന്നേറ്റമാണ് എഫ്‌സി ഗോവ നടത്തിയത്. പത്താം സീസണിൽ കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച ഗോവ ഒരു മത്സരത്തിൽ തോൽവി വഴങ്ങി. ജംഷെഡ്പൂരിനെതിരായ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഗോവ വിജയിച്ചിരുന്നു. മറുവശത്ത് എട്ടു മത്സരങ്ങൾ കളിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചെണ്ണത്തിൽ വിജയിക്കുകയും രണ്ടു സമനിലയും ഒരു തോൽവിയും വഴങ്ങുകയും ചെയ്തു. ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടിയ ചെന്നൈക്കെതിരായ അവസാന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി.

ചെന്നൈയിൻ എഫ്‌സിക്കെതിരായ അവസാന മത്സരത്തിൽ ആദ്യ മിനിറ്റുകളിൽതന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളുകൾ വഴങ്ങിയതിൽ ടീമിന്റെ പ്രതിരോധനിരയെക്കുറിച്ചുയർന്നു വരുന്ന ആശങ്കകൾക്ക് വുകോമാനോവിച്ച് മറുപടി നൽകി. “ഏകാഗ്രതയുടെ അഭാവം മൂലമാണ് തുടക്കത്തിൽ തന്നെ ഗോളുകൾ വഴങ്ങിയത്. ഒരു ടീമെന്ന നിലയിൽ ഈ പിഴവുകൾ ഒഴിവാക്കേണ്ടത് നിർണായകമാണ്. ഇത് ഐഎസ്എൽ മത്സരങ്ങളിലെ ഒരു സാധാരണ സംഭവമാണ്. ഈ തെറ്റുകൾ കുറയ്ക്കുകയും നിർണായക നിമിഷങ്ങൾ നന്നായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് വിജയത്തിലേക്കുള്ള താക്കോലാണ്. ആദ്യ പകുതിയിൽ ചെന്നൈ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങളുടെ ടീം മികച്ച പ്രതിരോധം കാഴ്ചവച്ചു.”

“ഞങ്ങളുടെ പ്രതിരോധത്തിൽ ഒരു പ്രശ്‌നവും ഞാൻ കാണുന്നില്ല, മറിച്ച് അത് ഞങ്ങളുടെ എതിരാളികളുടെ ഗുണനിലവാരമാണ്. ഓരോ സന്ദർശക ടീമും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. വിജയിക്കാൻ പിഴവുകൾ കുറയ്ക്കുകയും സ്ഥിരതയും ശക്തിയും നിലനിർത്തുകയും ചെയ്യണം.” അദ്ദേഹം ഊന്നിപ്പറഞ്ഞു.

കളിക്കാരുടെ റൊട്ടേഷനുകളും ടീം തന്ത്രങ്ങളും ചർച്ചചെയ്തുകൊണ്ട്, സ്ക്വാഡിന്റെ ഫിറ്റ്നസും മത്സരങ്ങൾക്കുള്ള സന്നദ്ധതയും നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം ഇവാൻ വുകോമാനോവിച്ച് എടുത്തുകാട്ടി. “ഞങ്ങൾ കളിക്കാരെ അവരുടെ താളം നിലനിർത്താനും പരിക്കുകൾ തടയാനുമായി തന്ത്രപരമായി റൊട്ടേറ്റ് ചെയ്യുന്നു. കളിക്കാരുടെ ക്ഷേമമാണ് പരമപ്രധാനം. പരിക്കുകളിലേക്ക് നയിച്ചേക്കാവുന്ന അനാവശ്യ സമ്മർദ്ദം തടയുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങളുടെ കളിക്കാരുടെ ക്ഷേമത്തിന് ഞങ്ങൾ മുൻഗണന നൽകുന്നു, മുന്നിലുള്ള വെല്ലുവിളികൾക്ക് എല്ലാവരും ലഭ്യമാണെന്ന് ഉറപ്പാക്കുന്നു.” അദ്ദേഹം ഊന്നിപ്പറഞ്ഞു.

Leave a comment