Cricket Top News

വിജയ് ഹസാരെ ട്രോഫി: ത്രിപുരയ്‌ക്കെതിരെ 119 റൺസിന്റെ വിജയവുമായി കേരളത്തിന് മൂന്നാം ജയം

November 30, 2023

author:

വിജയ് ഹസാരെ ട്രോഫി: ത്രിപുരയ്‌ക്കെതിരെ 119 റൺസിന്റെ വിജയവുമായി കേരളത്തിന് മൂന്നാം ജയം

 

2023-24ലെ വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ 119 റൺസിന് തോൽപ്പിച്ച് കേരളം മൂന്നാം ജയം സ്വന്തമാക്കി. കേരളം മികച്ച പ്രകടനമാണ് ബൗളിങ്ങിൽ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരള൦ അമ്പത് ഓവറിൽ 231 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയെ കേരളം 112 റൺസിന് ഓൾഔട്ടാക്കി. കേരളത്തിന് വേണ്ടി അഖിനും അഖിലും മൂന്ന് വിക്കറ്റ് വീതം നേടി.

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീനും(58) രോഹനും(44) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 95 റൺസ് നേടി. എന്നാൽ പിന്നീട് അവർ തകരുകയും 131ന് അഞ്ച് എന്ന നിലയിലാവുകയും ചെയ്തു. പിന്നീട് അഖിൽ, ശ്രേയസ്, ബേസിൽ തമ്പി എന്നിവർ നടത്തിയ പ്രകടനമാണ് കേരളത്തെ 200 കടത്തിയത്. മറുപടി ബാറ്റിങ്ങിൽ ത്രിപുരയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തുടക്കംമുതൽ വിക്കറ്റുകൾ നഷ്ട്ടമായി. 46 റൺസ് നേടിയ രജത് ആണ് അവരുടെ ടോപ് സ്‌കോറർ

Leave a comment