ഇന്ത്യൻ സൂപ്പർ ലീഗ്: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സിക്ക് തോൽവി
വെള്ളിയാഴ്ച ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 ലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സിക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്. ചെന്നൈയുടെ സീസണിലെ രണ്ടാം തോൽവിയാണ്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി 42-ാം മിനിറ്റിൽ പാർഥിബ് ഗൊഗോയ് സ്‌കോറിംഗ് തുറന്നപ്പോൾ ഫാൽഗുനി സിംഗ് (48) ആതിഥേയരുടെ ലീഡ് ഇരട്ടിയാക്കി. അധികസമയത്ത് (90′ 10′) ഹൈലാൻഡേഴ്സിനായി അഷീർ അക്തറാണ് മത്സരത്തിലെ മൂന്നാം ഗോൾ നേടിയത്. മികച്ച പ്രകടനം ആണ് അവർ നടത്തിയത്.
“ആദ്യ പകുതിയിൽ ഞങ്ങൾ ലീഡ് ചെയ്യണമായിരുന്നു, പക്ഷേ ഞങ്ങൾ ഒരിക്കലും അവസരങ്ങൾ എടുത്തില്ല, നിങ്ങൾ അവസരങ്ങൾ എടുക്കാതിരുന്നാൽ നിങ്ങൾ കഠിനമായി ശിക്ഷിക്കപ്പെടും, അത് കളിയെ സംഗ്രഹിക്കുന്നു. ഞങ്ങൾ കൂടുതൽ നന്നായി തയ്യാറെടുക്കുകയും കാലക്രമേണ കൂടുതൽ ശക്തരാകുകയും ചെയ്യും,” ചെന്നൈയിൻ എഫ്‌സി ഹെഡ് കോച്ച് ഓവൻ കോയിൽ മത്സരത്തിന് ശേഷം അഭിപ്രായപ്പെട്ടു.