ഏഷ്യാ കപ്പിലെ ഏകദിന ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ നേടി രവീന്ദ്ര ജഡേജ
രവീന്ദ്ര ജഡേജ ഒരു ഓൾറൗണ്ട് കളിക്കാരന്റെ ഉത്തമ ഉദാഹരണമാണ്. കളിയുടെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിലെ നിർണായക അംഗമായ ജഡേജ ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ ടീമിന് സുപ്രധാന സംഭാവന നല്കിയിരുന്നു.ഇന്നലത്തെ മല്‍സരത്തോടെ താരത്തിനു പുതിയ ഒരു ബഹുമതി ലഭിച്ചിരിക്കുന്നു.

ഏകദിന ഫോർമാറ്റുകളിൽ ഏഷ്യാ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടി എന്ന റിക്കോര്‍ഡ് ആണ് ഇപ്പോള്‍ ജഡേജക്ക് സ്വന്തം ആയിരിക്കുന്നത്.താരം മത്സരത്തിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.12 ഇന്നിംഗ്‌സുകളിൽ നിന്ന് ഇർഫാൻ പത്താന്‍ നേടിയ 22 വിക്കറ്റുകള്‍ ആണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്.ജഡേജ ഇതുവരെ ഏഷ്യ കപ്പ് ഏകദിന മല്‍സരങ്ങളില്‍ 18 ഇന്നിംഗ്‌സുകളിൽ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 19 വിക്കറ്റുമായി കുൽദീപ് യാദവും ജഡേജയുടെ റെകോര്‍ഡിന് അരികെ ഉണ്ട്.