ലീഗിലെ തങ്ങളുടെ രണ്ടാം ജയം നേടി ടോട്ടന്‍ഹാം
തരംതാഴ്ത്തപ്പെട്ട ലെസ്റ്റർ സിറ്റിയിൽ നിന്ന് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിലേക്ക് മാറിയ ജെയിംസ് മാഡിസൺ ഇതുവരെ കളിച്ച മത്സരങ്ങളില്‍ എല്ലാം മിന്നും ഫോമില്‍ ആണ്.ഇന്നലെ താരം ടോട്ടന്ഹാമിന് വേണ്ടി ആദ്യ ഗോളും നേടി.ഇന്നലെ നടന്ന മത്സരത്തില്‍ ബോൺമൗത്തിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച സ്പര്‍സ് നിലവില്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.
പതിനേഴാം മിനുട്ടില്‍ മാഡിസന്‍ നേടിയ ഗോളില്‍ ആണ് സ്പര്‍സ് ലീഡ് നേടിയത്.രണ്ടാം പകുതിയിൽ ബോൺമൗത്ത് കളി മെച്ചപ്പെടുത്തി സമനില ഗോള്‍ നേടാന്‍ പോരാടി എങ്കിലും 63 മിനുട്ടില്‍ ഡെജൻ കുലുസെവ്‌സ്‌കി ടോട്ടന്‍ഹാമിന്‍റെ ലീഡ് ഇരട്ടിയാക്കി കൊണ്ട് ബോണ്‍മൌത്തിന് തിരിച്ചു വരാനുള്ള സാധ്യത ലണ്ടന്‍ ക്ലബ് തള്ളികളഞ്ഞു.മൂന്ന് കളികളിൽ നിന്ന് ഒരു പോയിന്റ് മാത്രം ഉള്ള ബോണ്‍മൌത്ത് ലീഗില്‍ പതിനാറാം സ്ഥാനത്താണ്.