നാഷണല്‍ മത്സരങ്ങള്‍ക്ക് വേണ്ടി കളിക്കാരെ വിട്ടുനല്‍കണം എന്ന് ഐഎസ്എല്‍ ക്ലബ്ബുകളോട് അഭ്യർത്ഥിച്ച് ഇഗോർ സ്റ്റിമാക്
2023 ഇന്ത്യൻ ഫുട്ബോളിന് ഒരു ചരിത്ര വർഷമായിരിക്കും, കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദേശീയ ടീമിന്റെ ഏറ്റവും തിരക്കേറിയ വർക്ക് കലണ്ടറായിരിക്കും ഇത്.എഎഫ്സി അണ്ടര്‍ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലേക്കും തുടർന്ന് 2023 ഏഷ്യൻ ഗെയിംസ്, കിംഗ്സ് കപ്പ്, മെർദേക്ക കപ്പ്, 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ മത്സരങ്ങൾ എന്നിങ്ങനെ ഇന്ത്യന്‍ ടീമിന് അനേകം മത്സരങ്ങള്‍ കളിക്കേണ്ടി വരും.

ആഗസ്ത് പകുതിയോടെ ഹെഡ് കോച്ച് തന്റെ ആദ്യ അസൈൻമെന്റ് ആരംഭിക്കും, അതിനുശേഷം എല്ലാ മത്സരങ്ങളും പൂർത്തിയാകുന്നതുവരെ താരങ്ങളോട് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു.”എല്ലാ ഐഎസ്എൽ ക്ലബ്ബുകളോടും ആത്മാർത്ഥമായ അഭ്യർത്ഥന. ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ ഒരു നിർണായക വഴിത്തിരിവില്‍ ആണ്.ഞങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവിച്ച ത്യാഗങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും ഉള്ള കൂലി ലഭിക്കുവാനുള്ള സമയം ആണിത്.അതിനാല്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ താരങ്ങളെ മാത്രമല്ല നിങ്ങളുടെ ഉറച്ച പിന്തുണയും ഞങ്ങള്‍ക്ക് വേണം.”ഇഗോർ സ്റ്റിമാക് തന്റെ സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തി.