എതിരാളികള്‍ എഫ്സി കോള്‍ണ്‍ ; മ്യൂണിക്കിന് ജയം അനിവാര്യം
റെയിൻ എനർജിസ്റ്റേഡിയനിലേക്ക് എഫ്സി കോള്‍നെ നേരിടാന്‍ പോകുന്ന ബയേണ്‍ മ്യൂണിക്കിന് ഇന്ന് വിജയം വളരെ അനിവാര്യം ആണ്.ലീഗിലെ അവസാന മത്സരത്തിലേക്ക് കടക്കുമ്പോള്‍ രണ്ടു പൊയന്റിനു പിന്നില്‍ ഡോര്‍ട്ടുമുണ്ടിനെക്കാള്‍ പിന്നില്‍ ആണ് ബയേണ്‍ മ്യൂണിക്ക്. ഇന്നത്തെ മത്സരത്തില്‍ ബയേണ്‍ ജയിച്ചാല്‍ മാത്രമേ ലീഗ് നിലനിര്‍ത്താന്‍ ആകും എന്ന നേരിയ പ്രതീക്ഷ പോലും അവര്‍ക്ക് ലഭിക്കുകയുള്ളൂ.

പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് നിലവില്‍ എഫ്സി കോള്‍ണ്‍.മുന്‍ മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ പോയതിനു ശേഷം ബയേണ്‍ വളരെ മോശം ഫോമില്‍ ആണ് കളിക്കുന്നത്.ഇതിനു മുന്നേ ബുണ്ടസ്ലിഗയില്‍ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം. ഇന്നത്തെ മത്സരം തങ്ങളുടെ തട്ടകത്തില്‍ വെച്ചാണ് കളിക്കുന്നത് എന്ന നേരിയ ആശ്വാസവും കോള്‍ണ് ഉണ്ട്.ഇന്നത്തെ മത്സരത്തില്‍ ബോറൂസിയ ജയിക്കുകയാണ് എങ്കില്‍ ബുണ്ടസ്ലിഗയില്‍ ഒരു ദശാബ്ദത്തില്‍ ഏറെയായി ബയേണ്‍ നിലനിര്‍ത്തി വന്ന മേല്‍കോയ്മക്കാണ് അന്ത്യം സംഭവിക്കാന്‍ പോകുന്നത്.