ബുണ്ടസ്ലിഗ കിരീടം തിരിച്ചു പിടിക്കാന്‍ ബോറൂസിയ
11 വർഷത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ ബുണ്ടസ്‌ലിഗ കിരീടം നേടാൻ ഒരു വിജയം മാത്രം മതി ബോറൂസിയക്ക്.ലീഗില്‍ ഒന്‍പതാം സ്ഥാനത്തുള്ള മെയിന്‍സിനെതിരെ ഇന്ന് ബോറൂസിയ തങ്ങളുടെ തട്ടകമായ സിഗ്നല്‍ ഇടുന്ന പാര്‍ക്കില്‍ വെച്ച് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.

ലീഗില്‍ രണ്ടാമത് ആയിരുന്ന ഡോര്‍ട്ടുമുണ്ടിനു ലഭിച്ച വരം എന്ന പോലെ ബയേണ്‍ മ്യൂണിക്ക് പല മത്സരങ്ങളിലും ഫോമില്‍ ആയിരുന്നില്ല.കഴിഞ്ഞ അഞ്ചു മത്സരത്തില്‍ രണ്ടു തോല്‍വി ഏറ്റുവാങ്ങിയ ബയേണിനു ലീഗ് നിലനിര്‍ത്തണം എങ്കില്‍ ഇനി ബോറൂസിയ തോല്‍ക്കുക തന്നെ വേണം.അതിനു സാധ്യത വളരെ കുറവ് തന്നെ ആണ്.എന്തെന്നാല്‍ ഇന്നത്തെ ബോറൂസിയയുടെ എതിരാളിയായ മെയിന്‍സ് കഴിഞ്ഞ നാല് ലീഗ് മത്സരത്തിലും പരാജയപ്പെട്ടിരുന്നു.ഇത് കൂടാതെ റിവേര്‍സ് ഫിക്സ്ച്ചറില്‍ മേയിന്‍സിനെ ബോറൂസിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.