സീരി എ യില്‍ റോമക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം
കോപ്പ ഇറ്റാലിയ ഫൈനലിലെ പരാജയത്തിനു ശേഷം ഇന്ന് സീരി എ യില്‍ ഫിയോറന്റീന റോമയെ നേരിടാന്‍ ഒരുങ്ങുന്നു.ലീഗില്‍ ആറാം സ്ഥാനത് ആണ് റോമ ഇപ്പോള്‍.നാലാം സ്ഥാനത് നില്‍ക്കുന്ന എസി മിലാന് നാല് പോയിനടിനു പിന്നില്‍ ആണ് റോമ.യൂറോപ്പ ഫൈനലില്‍ കളിക്കാനുള്ള യോഗ്യത നേടി കൊണ്ട് റോമ വീണ്ടും മറ്റൊരു യൂറോപ്പിയന്‍ ഫൈനലില്‍ കളിക്കാന്‍ ഒരുങ്ങുകയാണ്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആർട്ടെമിയോ ഫ്രാഞ്ചി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

സീരി എ യിലെ മറ്റൊരു മത്സരത്തില്‍ കരുത്തര്‍ ആയ ഇന്‍റര്‍ മിലാനും അറ്റ്ലാന്‍റയും പരസ്പരം എട്ടുമുട്ടിയേക്കും.കോപ്പ ഇറ്റാലിയ കിരീടം നേടിയ ഇന്റര്‍ മിലാന് ഇനി രണ്ടു ലക്ഷ്യങ്ങള്‍ കൂടിയുണ്ട്.അതെന്തെന്നാല്‍ ലീഗില്‍ നാലാം സ്ഥാനം ഉറപ്പാക്കുകയും കൂടാതെ വരാനിരിക്കുന്ന ഫൈനലില്‍ സിറ്റിയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടുകയും.ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ടോപ് ഫോര്‍ സ്ഥാനം ഇന്ററിന് ഉറപ്പിക്കാന്‍ കഴിയും.അങ്ങനെ സംഭവിച്ചാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്നോടിയായി കോച്ച് ഇന്‍സാഗി വിശ്രമം നല്‍കിയേക്കും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേ കാലിനു ആണ് മത്സരം.