ലാലിഗ ടൈറ്റില്‍ റേസ് പൂര്‍ത്തിയാക്കി ബാഴ്സ , ആദ്യ നാലില്‍ തുടരാന്‍ സോസിദാദ്
കഴിഞ്ഞ വാരാന്ത്യത്തിൽ ഡെർബിയിൽ എസ്പാൻയോളിനെ 4-2ന് തോൽപ്പിച്ച് കൊണ്ട് ലീഗ് കിരീടം നേടിയ ബാഴ്സലോണ ഇന്ന് ലീഗില്‍ റയല്‍ സോസിദാദിനെതിരെ കളിച്ചേക്കും.ഇന്നത്തെ മത്സരത്തിനു ശേഷം കിരീടം ലാലിഗ അധികൃതര്‍ ബാഴ്സ ടീമിന് സമ്മാനിക്കും.കളിക്ക് മുന്നേ ബാഴ്സ താരങ്ങള്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുമെന്നും സോസിദാദ് ടീം അറയിച്ചു.മെസ്സി പോയതിനു ശേഷമുള്ള ആദ്യ ലീഗ് കിരീടം ആണ് ബാഴ്സ നേടിയിരിക്കുന്നത്.

ഇനിയുള്ള മത്സരങ്ങള്‍ എല്ലാം അപ്രാധാനം ആയതിനാല്‍ സ്ക്വാഡിലെ പല യുവ താരങ്ങള്‍ക്കും സാവി അവസരം നല്‍കിയേക്കും.കൂടാതെ പരിക്ക് മൂലം സെര്‍ജി റോബര്‍ട്ടോ,അറൂഹോ,പെഡ്രി എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല.സസ്പെന്‍ഷന്‍ മൂലം ഗാവിയുടെ സേവനവും ബാഴ്സക്ക് ലഭിക്കില്ല.ലീഗില്‍ നാലാം സ്ഥാനത് ഉള്ള സോസിദാദിന് തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ ഇനിയും കൂടുതല്‍ വിജയങ്ങള്‍ നേടേണ്ടത് ഉണ്ട്.അഞ്ചാം സ്ഥാനത്തുള്ള വിയാറയലില്‍ നിന്ന് ഭീഷണി സോസിദാദ് നേരിടുന്നുണ്ട്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് വേണ്ട.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരത്തിന്‍റെ കിക്ക് ഓഫ്.