Cricket IPL Top News

ഐ‌പി‌എൽ 2023 ലെ ഓറഞ്ച് ക്യാപ് : ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

May 18, 2023

author:

ഐ‌പി‌എൽ 2023 ലെ ഓറഞ്ച് ക്യാപ് : ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ

 

ജനപ്രിയ ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിനാറാം പതിപ്പ് ക്രിക്കറ്റ് പ്രേമികൾക്ക് ഉത്സവാന്തരീക്ഷം സമ്മാനിച്ചു. ഇത്തവണത്തെ ഐ‌പി‌എൽ നിരവധി ഉയർന്ന സ്‌കോറിംഗ് ഗെയിമുകൾ നൽകിയിട്ടുണ്ട്, അഭിമാനകരമായ “ഓറഞ്ച് ക്യാപ്പ്” മത്സരത്തിൽ മത്സരിക്കാൻ ബാറ്റർമാർ അവരുടെ തകർപ്പൻ ബാറ്റിംഗ് കാണിച്ചു.

ഐ‌പി‌എൽ 2023 ലെ ഓറഞ്ച് ക്യാപ് ലിസ്റ്റിൽ ഇടംപിടിച്ച താരങ്ങൾ

ഫാഫ് ഡു പ്ലെസിസ് (റോയൽ ചലഞ്ചർ ബാംഗ്ലൂർ)

ഈ വർഷത്തെ ഐപിഎല്ലിൽ മികച്ച പ്രകടനമാണ് ഫാഫ് ഡു പ്ലെസിസ് നടത്തിയത്. 57.36 ശരാശരിയിലും 154.27 സ്‌ട്രൈക്ക് റേറ്റിലും 631 റൺസ് നേടിയ അദ്ദേഹം ഇതുവരെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മുന്നിലാണ്. 12 മത്സരങ്ങളിൽ നിന്ന് ഏഴ് അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.

ശുഭ്മാൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്)

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ തന്റെ മിന്നുന്ന സെഞ്ചുറിയോടെ യുവ പ്രതിഭാധനനായ ബാറ്റർ ശുഭ്മാൻ ഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 48.00 ശരാശരിയിലും 146.19 സ്‌ട്രൈക്ക് റേറ്റിലും 576 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.

യശസ്വി ജയ്സ്വാൾ (രാജസ്ഥാൻ റോയൽസ്)

47.92 ശരാശരിയിലും 166.18 സ്‌ട്രൈക്ക് റേറ്റിലും 575 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ തന്റെ ക്ലാസ് ബാറ്റിംഗിലൂടെ എല്ലാവരേയും ആകർഷിച്ചു. നാല് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയു൦ അദ്ദേഹം നേടിയിട്ടുണ്ട്.

ഡെവൺ കോൺവേ (ചെന്നൈ സൂപ്പർ കിംഗ്സ്)

13 മത്സരങ്ങളിൽ നിന്ന് 498 റൺസാണ് ന്യൂസിലൻഡ് താരം നേടിയത്. 134.59 സ്‌ട്രൈക്ക് റേറ്റിൽ 49.80 ശരാശരിയുണ്ട്. അഞ്ച് അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.

സൂര്യകുമാർ യാദവ് (മുംബൈ ഇന്ത്യൻസ്)

ടൂർണമെന്റിന്റെ ആദ്യപകുതിയിൽ പൊരുതിക്കളിച്ച സൂര്യകുമാർ യാദവ് ശക്തമായി തുറിച്ചുവരവ് നടത്തി.. 43.55 ശരാശരിയിലും 190.83 സ്‌ട്രൈക്ക് റേറ്റിലും 479 റൺസ് നേടിയിട്ടുണ്ട്.

Leave a comment