ദുര്‍ബലര്‍ ആയ എല്‍ഷേക്കെതിരെ ജയം നേടാന്‍ അത്ലറ്റിക്കോ
കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടി ഇരുപതാം സ്ഥാനത് ഉള്ള എല്‍ഷെയേ നേരിടാന്‍ മൂന്നാം സ്ഥാനത് ഉള്ള അത്ലറ്റിക്കോ മാഡ്രിഡ്.ഡീഗോ സിമിയോണിയുടെ ടീം അഞ്ച് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ലീഡർമാരായ ബാഴ്‌സലോണയേക്കാൾ 13 പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ലീഗില്‍ റയലിനെ പിന്തള്ളി ലീഗില്‍ രണ്ടാമത് എത്താന്‍ അത്ലറ്റിക്കോക്ക് കഴിയും.

ലീഗിന്‍റെ ആദ്യ പകുതിയില്‍ മോശം ഫോം മൂലം കഷ്ട്ടപ്പെട്ട അത്ലറ്റിക്കോ മാഡ്രിഡ് ഗംഭീരമായ ഒരു തിരിച്ചു വരവാണ് കാഴ്ച്ചവെച്ചത്.ലീഗിന്‍റെ രണ്ടാം പകുതിയില്‍ മാത്രം ബാഴ്സയെക്കാള്‍ പോയിന്റുകള്‍ നേടിയ അവര്‍ക്ക് ഇതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ ആകും എന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞിരിക്കുന്നു.ദുര്‍ബലര്‍ ആയ എല്‍ഷയെ ഈ സീസണില്‍ ഇതിനു മുന്നേ എതിരില്ലാത്ത രണ്ടു ഗോളിനാണ് അത്ലറ്റിക്കോ തോല്‍പ്പിച്ചത്.മികച്ച ഫോമിലുള്ള ഗ്രീസ്മാനില്‍ ആണ് അത്ലറ്റിക്കോയുടെ പ്രതീക്ഷ.ഇന്ന് ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് എല്‍ഷേ ഹോം സ്റ്റേഡിയമായ മാനുവൽ മാർട്ടിനെസ് വലേറോയില്‍ വെച്ചാണ് മത്സരം.