അസന്‍സിയോ ഗോളില്‍ ഗെറ്റാഫെയെ മറികടന്ന് റയല്‍
മാർക്കോ അസെൻസിയോയുടെ ഗോളിൽ റയൽ മാഡ്രിഡിന് ലാലിഗയിൽ ഗെറ്റാഫെയ്‌ക്കെതിരെ 1-0ന്റെ വിജയം.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന് മുന്നോടിയായി പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ ഹസാര്‍ഡ്,സെബയോസ്,അസന്‍സിയോ ,ലൂക്കാസ് വാസ്ക്വാസ് എന്നിവര്‍ക്ക് അവസരം ലഭിച്ചു.ജയത്തോടെ മാഡ്രിഡിന്‍റെ പോയിന്റ് നില 71 ആയി ഉയര്‍ന്നു.അത്ലറ്റിക്കോ മാഡ്രിഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് എത്താനും അവര്‍ക്ക് കഴിഞ്ഞു.

ഇന്നത്തെ മത്സരത്തില്‍ എസ്പ്യാനോളിനെ ബാഴ്സലോണ തോല്‍പ്പിക്കുകയാണ് എങ്കില്‍ ലാലിഗ റേസ് ഇന്ന് തന്നെ തീരും.ഗെറ്റാഫെക്കെതിരെ അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും പന്ത് വലയില്‍ എത്തിക്കാന്‍ കഴിയാതെ റയല്‍ ഫോര്‍വേഡ് നിര നന്നേ വിഷമിച്ചു.70 ആം മിനുട്ടില്‍ ആണ് അസന്‍സിയോ ഗോള്‍ കണ്ടെത്തിയത്.ടീമിന്‍റെ പ്രകടനത്തില്‍ താന്‍ ഏറെ തൃപ്തന്‍ ആണ് എന്ന് അന്‍സലോട്ടി വെളിപ്പെടുത്തി എങ്കിലും ഇന്നലെ മാഡ്രിഡ് മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗ പരിക്ക് മൂലം പിച്ചില്‍ നിന്ന് മുടന്തി കൊണ്ട് കളം വിട്ടത് അദ്ദേഹത്തിനെ സമ്മര്‍ദത്തില്‍ ആക്കുന്നു.താരത്തിന്‍റെ പരിക്ക് സാരം ഉള്ളതല്ല എന്ന് പറഞ്ഞ അദ്ദേഹം സിട്ടിക്കെതിരായ മത്സരത്തില്‍ അദ്ദേഹം തീര്‍ച്ചയായും കളിക്കും എന്ന് വെളിപ്പെടുത്തി.