കാത്തിരിപ്പ് തീര്‍ന്നു ; ഒടുവില്‍ വിജയം നേടി ചെല്‍സി
ശനിയാഴ്ച പ്രീമിയർ ലീഗിൽ ബോൺമൗത്തിൽ നടന്ന മത്സരത്തിൽ 3-1 ന് ജയിച്ച ചെൽസി ഇടക്കാല മാനേജർ ഫ്രാങ്ക് ലാംപാർഡിന് കീഴിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.കഴിഞ്ഞ ഒന്‍പതു മത്സരങ്ങളില്‍ വിജയം നേടാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല.വിജയത്തോടെ ചെല്‍സി ലീഗില്‍ പന്ത്രണ്ടില്‍ നിന്നും പതിനൊന്നിലേക്ക് കുതിച്ചു.

ആദ്യ അഞ്ച് മിനിറ്റിൽ ലീഡ് നേടാൻ ബോൺമൗത്തിന് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ചെൽസി പ്രതിരോധം ഉറച്ചുനിന്നു.ഒന്‍പതാം മിനുട്ടില്‍ ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു കൊണ്ട് കോണര്‍ ഗാലഗര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഇതിനു മറുപടിയായി മത്തിയാസ് വിന ഒരു ഗോള്‍ നേടി ചെല്‍സിയെ സമനിലയില്‍ കുരുക്കി എങ്കിലും മത്സരത്തിന്‍റെ അവസാന പത്തു മിനുട്ടില്‍ ജോവ ഫെലിക്സും ബെനോയിറ്റ് ബദിയാഷേലും തുടര്‍ച്ചയായി ഗോളുകള്‍ നേടി കൊണ്ട് ചെല്‍സിക്ക് വിലപ്പെട്ട മൂന്നു പോയിന്റ് നേടി കൊടുത്തു.മത്സരശേഷം മാധ്യമങ്ങളെ കണ്ട കോച്ച് ലംപാര്‍ഡ് ചെല്‍സിയുടെ യുവ താരങ്ങളുടെ പ്രകടനത്തെ ഏറെ പുകഴ്ത്തുകയും വിജയം തങ്ങള്‍ക്ക് അര്‍ഹിച്ചത് തന്നെ ആയിരുന്നു എന്നും പറഞ്ഞു.