എഫ് എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റർ ഡെർബി
അങ്ങനെ ആരാധകര്‍ കാത്തിരുന്നത് തന്നെ സംഭവിച്ചിരിക്കുന്നു.2022-23 എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡെർബി അരങ്ങേറിയേക്കും.120 മിനിറ്റിലധികം നീണ്ട സെമിഫൈനൽ മത്സരം ഗോൾ രഹിത സമനില വഴങ്ങിയപ്പോള്‍ പെനാല്‍ട്ടി ഷൂട്ട്‌ഔട്ടില്‍ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെ തോല്‍പ്പിച്ചത്.ഇത് ചെകുത്താന്‍മാരുടെ 21 ആമത്തെ എഫ് എ കപ്പ് ഫൈനല്‍ ആണ്.

ജൂണ്‍ മൂന്നിന് വെംബ്ലി സ്റ്റേഡിയത്തില്‍ വെച്ച് തന്നെ ആണ് ഫൈനല്‍.തുടക്കത്തില്‍ ഇരു ടീമുകളും പതിഞ്ഞ താളത്തില്‍ ആണ് കളി തുടങ്ങിയത് എങ്കിലും ആദ്യ പകുതി തീരാന്‍ ഇരിക്കെ അവസരങ്ങള്‍ ഓരോന്നായി സൃഷ്ട്ടിക്കപ്പെടാന്‍ തുടങ്ങി.ഇരു ടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ട്ടിച്ചെങ്കിലും ഫോമില്‍ ഉള്ള ഗോള്‍ കീപ്പര്‍മാര്‍ മികച്ച സേവുകളോടെ കളം നിറഞ്ഞു.ഒരു ഗോള്‍ പോലും പിറക്കാതെ പോയ മത്സരത്തിനു വിധി എഴുതാന്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലെക്ക് കളി നീണ്ടു.ഇരു ടീമുകളുടെ താരങ്ങളും ആദ്യത്തെ ആറു കിക്കുകളും വലയിലേക്ക് എത്തിച്ചപ്പോള്‍ ബ്രൈട്ടന്‍ താരമായ സോളി മാര്‍ച്ച് തന്‍റെ കിക്ക് പാഴാക്കിയതോടെ മത്സരവിധി യുണൈട്ടഡിന് അനുകൂലമായി.