വീണ്ടും തോല്‍വി ; ബയേണ്‍ അതിയായ സമ്മര്‍ദത്തില്‍ !!!!!
ശനിയാഴ്ച മെയിൻസിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് 3-1 ന് തോൽവി ഏറ്റുവാങ്ങി. ബുണ്ടസ്ലിഗയില്‍ കിരീടത്തിന് വേണ്ടിയുള്ള റേസില്‍ ഇതോടെ മ്യൂണിക്ക് ഒരു പോയിന്‍റിന് ബോറൂസിയക്ക് പിന്നില്‍ ആയിരിക്കുന്നു.ജര്‍മന്‍ പോക്കാല്‍ ടൂര്‍ണമെന്റില്‍ നിന്നും കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ മ്യൂണിക്കിന് ആകെയുള്ള പ്രതീക്ഷ ലീഗ് കിരീടം ആണ്.അതും ഇപ്പോള്‍ സംശയനിഴലില്‍ ആണ് എന്നത് മാനേജര്‍ ടുഷലിന് ഏറെ സമ്മര്‍ദം നല്‍കുന്നു.

മത്സരത്തില്‍ മാനെക്കും മുള്ളര്‍ക്കും അവസരം നല്‍കിയ ടുഷളിന്റെ തീരുമാനം ശരി വച്ച് കൊണ്ട് സെനഗലീസ് താരം 29 ആം മിനുട്ടില്‍ തന്നെ ഗോള്‍ കണ്ടെത്തി.പിന്നീട് അങ്ങോട്ട് ഒറ്റ ഗോള്‍ ലീഡില്‍ കടിച്ചു തൂങ്ങിയ ബയേണ്‍ 65 ആം മിനുട്ടില്‍ വരുത്തിയ ഒരു പിഴവിലൂടെ ലുഡോവിക് അജോർക്ക് സ്കോര്‍ സമനിലയില്‍ ആക്കി.ജോസിപ് സ്റ്റാനിസിച്ചിന്റെ മറ്റൊരു പ്രതിരോധ പിഴവ് മുതല്‍ എടുത്ത് വീണ്ടും മെയിന്‍സ് താരമായ ലിയാൻഡ്രോ ബറേറോ അടുത്ത ഗോള്‍ കൂടി കണ്ടെത്തി.79 ആം മിനുട്ടില്‍ ആരോൺ മാർട്ടിനും കൂടി വല കണ്ടെത്തിയതോടെ മ്യൂണിക്ക് മേയിന്സിനു മുന്നില്‍ തകര്‍ന്നടിഞ്ഞു.വെറും പതിനഞ്ചു മിനുട്ടില്‍ ആണ് മൂന്നു ഗോള്‍ ബയേണ്‍ വഴങ്ങിയത്.