എഫ്എ കപ്പ് സെമി ഫൈനല്‍ ; മാഞ്ചസ്റ്റർ സിറ്റി vs ഷെഫീൽഡ് യുണൈറ്റഡ്
എഫ്എ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചാമ്പ്യൻഷിപ്പ് ടീം ആയ ഷെഫീൽഡ് യുണൈറ്റഡിനെതിരെ കളിച്ചേക്കും.ഈ മത്സരത്തിലെ വിജയികൾ ഫൈനലിൽ ബ്രൈറ്റൺ & ഹോവ് അൽബിയോണ്‍ – മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിലെ വിജയിയുമായി ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതെ കാലിന് വെംബ്ലി സ്റ്റേഡിയത്തില്‍ ആണ് മത്സരം.

പ്രീമിയര്‍ ലീഗില്‍ ആണെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ ആണെങ്കിലും സിറ്റിയുടെ ഭാഗ്യം ഉച്ചിയില്‍ ആണ്.ഇന്നലെ സതാംട്ടനെതിരെ ആഴ്സണല്‍ സമനില വഴങ്ങിയതോടെ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനുള്ള സിറ്റിയുടെ സാധ്യത കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു.ചാമ്പ്യന്‍സ് ലീഗിലും ബയേണിനെ തോല്‍പ്പിച്ച സിറ്റിക്ക് സെമിയിലെ എതിരാളി റയല്‍ മാഡ്രിഡ് ആണ്.ഈ സീസണില്‍ നിലവില്‍ എഫ്എ കപ്പ്,ചാമ്പ്യന്‍സ് ലീഗ്,പ്രീമിയര്‍ ലീഗ് എന്നിങ്ങനെ ട്രെബിള്‍ നേടുവാനുള്ള അവസരം ഇപ്പോള്‍ പെപ്പിനുണ്ട്.ബയേണുമായുള്ള മത്സരത്തിന് ശേഷം പരിക്ക് നേരിട്ട നഥാന്‍ എക്ക് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല.പരിക്കില്‍ നിന്ന് മുക്തി നേടി എങ്കിലും ഇംഗ്ലീഷ് വിങ്ങര്‍ ഫില്‍ ഫോഡന്‍ ഇന്നത്തെ മത്സരത്തിലും ആദ്യ ഇലവനില്‍ ഇടം നേടിയേക്കില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.