പ്രീമിയര്‍ ലീഗില്‍ ഇന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ലിവര്‍പൂള്‍ ; ടോപ് ഫോറില്‍ തിരികെയെതാനുള്ള ലക്ഷ്യത്തില്‍ ക്ലോപ്പ്
പ്രീമിയര്‍ ലീഗില്‍ ഇന്ന് ലിവര്‍പൂള്‍ തങ്ങളുടെ തട്ടകമായ ആന്‍ഫീല്‍ഡിലേക്ക് റിലഗേഷന്‍ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ക്ഷണിക്കുന്നു.ലീഗില്‍ തുടര്‍ച്ചയായി സമനിലകളും തോല്‍വികളും മൂലം നട്ടം തിരിഞ്ഞിരുന്ന ലിവര്‍പൂളിന് കഴിഞ്ഞ മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെതിരെ നേടിയ അഞ്ചു ഗോള്‍ മാര്‍ജിനില്‍ നേടിയ ജയം വലിയ ആത്മവിശ്വാസം പകരുന്നതായിരുന്നു.ലീഗ് തീരാന്‍ ഇനി വെറും എട്ടു മത്സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടോപ് ഫോറില്‍ തിരികെ എത്താന്‍ ലിവര്‍പൂളിനു അവിശ്വസനീയമായ പ്രകടനം പുറത്തെടുക്കേണ്ടി വരും.

ലീഗില്‍ ഇതിനു മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ നോട്ടിംഗ്ഹാം ഫോറസ്റ്റ് തോല്‍പ്പിച്ചിരുന്നു.ലൂയിസ് ഡയാസ്,നബി കെയിറ്റ എന്നിവര്‍ പരിക്കില്‍ നിന്ന് മുക്തര്‍ ആയി ടീമിലേക്ക് തിരിച്ചെത്തിയത് ലിവര്‍പൂളിനെ കൂടുതല്‍ ശക്തര്‍ ആക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.