ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡ് – കാഡിസ് പോരാട്ടം
സ്പാനിഷ് ലാലിഗയില്‍ ഇന്ന് യൂറോപ്പിയന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് കളിക്കാന്‍ ഇറങ്ങുന്നു.ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയ റയല്‍ മാഡ്രിഡ് ലാലിഗയില്‍ മോശം ഫോമില്‍ ആണ് കളിക്കുന്നത്.ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാള്‍ പതിമൂന്നു പോയിന്റിനു പിന്നില്‍ ആണ് റയല്‍ ഇപ്പോള്‍.ലീഗില്‍ ഇനി ഒരു തിരിച്ചു വരവ് അസാധ്യം ആണ്.

ചെൽസിയുമായുള്ള സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മത്സരത്തിന് മുന്നോടിയായി എഡർ മിലിറ്റാവോ, ബെൻസെമ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച്, ഫെഡറിക്കോ വാൽവെർഡെ എന്നിവർക്ക് ഇന്ന് മാനേജര്‍ അന്‍സലോട്ടി വിശ്രമം നല്‍കിയേക്കും.ലൂക്കാസ് വാസ്‌ക്വസ്, അന്റോണിയോ റൂഡിഗർ, അസെൻസിയോ, ഔറേലിയൻ ചൗമേനി, നാച്ചോ, ഡാനി സെബല്ലോസ് എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും.പരിക്ക് മൂലം വിശ്രമത്തില്‍ കഴിയുന്ന ഫെര്‍ലാന്‍ഡ് മെന്റിയുടെ തിരിച്ചു വരവ് ഇനിയും വൈകും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് കാഡിസ് ഹോമായ എസ്റ്റാഡിയോ ന്യൂവോ മിറാൻഡില്ലയില്‍ വെച്ചാണ് മത്സരം.