മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് സെവിയ്യ
വ്യാഴാഴ്ച യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ഓൾഡ് ട്രാഫോർഡിൽ സെവിയ്യ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയില്‍ തളച്ചു.ഇരു ടീമുകളും രണ്ടു ഗോള്‍ വീധം നേടി.എന്നാല്‍ മത്സരത്തിന്‍റെ അവസാന പത്ത് മിനുട്ടില്‍ രണ്ടു സെല്‍ഫ് ഗോള്‍ വഴങ്ങിയ യുണൈട്ടഡ് നിരാശയില്‍ ആണ് കളം വിട്ടത്.ഇത് കൂടാതെ പല യുണൈട്ടഡ് താരങ്ങളും പരിക്ക് മൂലം രണ്ടാം പാദത്തില്‍ കളിക്കുവാനുള്ള സാധ്യത ഇല്ല എന്ന വാര്‍ത്തയും ടെന്‍ ഹാഗിനെ നിരാശയില്‍ ആഴ്ത്തുന്നു.

സാരമായി പരിക്ക് ബാധിച്ച ലിസാന്ദ്രോ മാര്‍ട്ടിനസ് കുറച്ചു കാലം പുറത്തു ഇരിക്കും എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.ഫ്രഞ്ച് പ്രതിരോധ താരം ആയ റാഫേല്‍ വരാനേക്കും പരിക്ക് പിടിപ്പെട്ടിട്ടുണ്ട്.മഞ്ഞ കാര്‍ഡ് ലഭിച്ച ബ്രൂണോ സസ്പെന്‍ഷന്‍ മൂലം രണ്ടാം പാദത്തില്‍ കളിച്ചേക്കില്ല.ആദ്യ പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെയും ആന്റണി മാർഷ്യലിന്റെയും ത്രൂ ബോളുകളില്‍ നിന്ന് മാർസെൽ സാബിറ്റ്സർ രണ്ട് ഗോളുകൾ നേടിയതോടെ മത്സരം തങ്ങളുടെ കൈയ്യില്‍ ഒതുങ്ങി എന്ന ചിന്തയില്‍ ആയിരുന്നു യുണൈട്ടഡ്.എന്നാല്‍ 84 ആം മിനുട്ടില്‍ ടൈറല്‍ മലാസിയയും 92 ആം മിനുട്ടില്‍ ഹാരി മഗ്വയറും നേടിയ ഓണ്‍ ഗോള്‍ യുണൈട്ടഡിന്റെ എല്ലാ പ്രതീക്ഷകളും തകിടം മറച്ചു.