സ്‌പോർട്ടിംഗിനെതിരെ വിജയം നേടി യുവന്‍റ്റസ്
വ്യാഴാഴ്‌ച നടന്ന ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പോർച്ചുഗീസ് ടീമായ സ്‌പോർട്ടിംഗിനെതിരെ എതിരില്ലാത്ത ഒരു ഗോള്‍ വിജയത്തോടെ യുവന്റസ് യൂറോപ്പ ലീഗിന്റെ സെമി ഫൈനലിലേക്ക് ഒരു പടി കൂടി എടുത്തു വെച്ചു.രണ്ടാം പകുതിയിൽ ഫെഡറിക്കോ ഗാട്ടി നേടിയ ഗോളില്‍ ആണ് യുവേ വിജയം സ്വന്തമാക്കിയത്.കഴിഞ്ഞ ലീഗ് മത്സരത്തില്‍ ലാസിയോയോട് 2-1 ന് തോറ്റ ടീമില്‍ നിന്നും പല മാറ്റങ്ങള്‍ വരുത്തിയിട്ടാണ് അലെഗ്രി ഇന്നലെ യുവന്‍റ്റസിനെ കളിപ്പിച്ചത്.

ഏഞ്ചല്‍ ഡി മരിയ,മിലിക്ക്,ഫെഡറിക്കോ ചീസ എന്നിവരെ ഫോര്‍വേഡ് ലൈനില്‍ കളിപ്പിച്ച് കൊണ്ട് കൂടുതല്‍ ആക്രമണ ഫുട്ബോളിന് യുവേയേ കളിപ്പിക്കാന്‍ അലെഗ്രിക്ക് കഴിഞ്ഞു. ഇതിന്‍റെ രണ്ടാം പാദ മത്സരം 21 ഏപ്രിലിന് സ്പോര്‍ട്ടിങ്ങ് ഹോമായ ജോസ് അൽവലാഡെ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.ഇന്നലെ യൂറോപ്പ നോക്കൌട്ട് കളിച്ച റോമക്ക് നിരാശയായിരുന്നു ഫലം.ഡച്ച് ടീം ആയ ഫെയനൂര്‍ഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് റോമ പരാജയപ്പെട്ടിരിക്കുന്നു.തങ്ങളുടെ ഹോമില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ തിരിച്ചു വരവിനുള്ള ലക്ഷ്യത്തില്‍ ആണ് ഇപ്പോള്‍ മൊറീഞ്ഞോയും സംഖവും