ജൈത്രയാത്ര തുടര്‍ന്ന് റയല്‍ !!!!
ബുധനാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ചെൽസിയെ 2-0 ന് പരാജയപ്പെടുത്തി. പുതിയ കെയർടേക്കർ മാനേജർ ഫ്രാങ്ക് ലാംപാർഡിന് കീഴിൽ ചെൽസി തുടക്കത്തില്‍ തന്നെ ചില മികച്ച നീക്കങ്ങള്‍ നടത്തി എങ്കിലും മികച്ച പ്രതിരോധവും കളിയിലെ നിയന്ത്രണവും വീണ്ടെടുത്ത റയല്‍ 20 ആം മിനുട്ടില്‍ തന്നെ ലീഡ് നേടി.

കരിം ബെന്‍സെമ തന്നെ ആണ് റയലിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.ഗോള്‍ വഴങ്ങിയത്തിനു ശേഷം മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ചെല്‍സി ശ്രമം നടത്തി നോക്കി എങ്കിലും ഫോര്‍വേഡ് ലൈനില്‍ കളിച്ച റഹീം സ്റ്റര്‍ലിങ്ങ്,ജോവ ഫെലിക്സ് എന്നിവരുടെ മോശം ഫോം ബ്ലൂസിനു വിനയായി.റയലിന്റെ ഏക വിഷമം വെറും രണ്ടു ഗോള്‍ മാത്രം നേടാന്‍ കഴിഞ്ഞുള്ളു എന്നത് ആയിരിക്കും.പല മികച്ച അവസരങ്ങളും ലഭിച്ചു എങ്കിലും മികച്ച ഫോമില്‍ ആയിരുന്ന കീപ്പര്‍ കെപ പല റയല്‍ അവസരങ്ങളെയും കൈയ്യില്‍ ഒതുക്കി. 74 ആം മിനുട്ടില്‍ പകരക്കാരന്‍ ആയി ഇറങ്ങിയ അസന്‍സിയോ രണ്ടാമതും റയലിന് വേണ്ടി ഗോള്‍ കണ്ടെത്തി.രണ്ടു അസിസ്ട്ടുകളും നല്‍കിയ വിനീഷ്യസ് ആണ് മത്സരത്തിലെ താരം.