റഫറിയിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് ലാലിഗ
നിരവധി പ്രശ്‌നങ്ങളാൽ വർദ്ധിച്ചുവരുന്ന സ്പാനിഷ് റഫറിയിങ്ങില്‍ അപ്പാടെ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി ലാലിഗ.അടുത്ത ആഴ്ച ഏപ്രിൽ 19 ന്, ലീഗ് അസംബ്ലിയിൽ സ്പാനിഷ് ഫെഡറേഷനിൽ നിന്ന് സ്വതന്ത്രമായ പുതിയ റഫറി കമ്മിറ്റിക്കായി നിലവിലെ എല്ലാ ലാലിഗ ക്ലബുകളും ആവശ്യപ്പെടും.നിലവില്‍ ലാലിഗയില്‍ റഫറി പ്രശ്നങ്ങള്‍ സര്‍വ സാധാരണം ആയിരിക്കുകയാണ്.

ഇതിനു എല്ലാം തുടക്കം വെച്ചത് ബാഴ്സലോണയുടെ നെഗ്രെയിര കേസ് ആണ്.ഇപ്പോഴും കേസിനെ കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.തന്‍റെ ക്ലബിനെ കളങ്കപ്പെടുത്താന്‍ പലരും കളിക്കുന്ന ഒരു കളിയാണ് ഈ കേസ് എന്നായിരുന്നു ബാഴ്സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുടെ മറുപടി.ഇത് മാത്രമല്ല യൂറോപ്പ്യന്‍ ഫുട്ബോളിലെ അഞ്ചു പ്രധാന ലീഗില്‍ ഗോള്‍ ലൈന്‍ ക്ലിയറന്‍സ് ഇല്ലാത്ത ഒരേയൊരു ലീഗും ലാലിഗയാണ്.പ്രീമിയര്‍ ലീഗ് വെച്ച് നോക്കുമ്പോള്‍ സ്പാനിഷ് റഫറിമാര്‍ വാങ്ങുന്ന സാലറി ഇരട്ടിയാണ്.ഏതു ലീഗിലും ഇത്രക്കും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരു ലീഗ് ഇല്ല.കൂടാതെ ഈ സീസണില്‍ ഇതുവരെ 114 ചുവപ്പ് കാർഡുകൾ ലാ ലിഗയില്‍ താരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.സീരി എ, പ്രീമിയർ ലീഗ്, ബുണ്ടസ്‌ലിഗ ലീഗ് എല്ലാം ചേര്‍ത്താല്‍ തന്നെ ഇത്രയും കാര്‍ഡ് ലഭിച്ചിട്ടില്ല എന്നതും ലീഗിന്‍റെ മോശം അവസ്ഥയെ ചൂണ്ടി കാണിക്കുന്നു.