ഫെഡറിക്കോ വാൽവെർഡെയ്‌ക്കെതിരെ അലക്‌സ് ബെയ്‌ന പോലീസ് കുറ്റം ചുമത്തി
ഫെഡറിക്കോ വാൽവെർഡെ തന്നെ മര്‍ദിച്ചു എന്ന് വെളിപ്പെടുത്തി കൊണ്ട് ഉരുഗ്വായന്‍ താരത്തിനെതിരെ വിയാറല്‍ താരം അലക്സ് ബെയ്ന ക്രിമിനല്‍ കേസ് കൊടുത്തെന്ന് ക്ലബ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചു.റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ ആഴ്ച്ച നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയം നേടിയ മത്സരത്തില്‍ ആയിരുന്നു സംഭവം.

2023-ൽ തന്റെ ഭാര്യയുടെ ഗർഭം അലസിയതിനെ കുറിച്ച് ബെയ്ന കളിയാക്കിയതിനെ തുടര്‍ന്ന് ആണ് താന്‍ അദ്ധേഹത്തെ തല്ലിയത് എന്നും വാല്‍വറഡേ ഇന്നലെ പറഞ്ഞിരുന്നു.എന്നാല്‍ ഇത് തികച്ചും തെറ്റ് ആയ ആരോപണം ആണ് എന്നും താന്‍ അങ്ങനെ ചെയ്തിട്ടില്ല എന്നും ബെയ്ന പരസ്യമായി വെളിപ്പെടുത്തി.താരത്തിനെതിരെ പോകുന്നത് ക്രിമിനല്‍ കേസ് ആയതിനാല്‍ മത്സരങ്ങളില്‍ നിന്ന് ബാന്‍ ലഭിക്കുകയില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.സംഭവത്തെക്കുറിച്ച് വാൽവെർഡെയോ റയൽ മാഡ്രിഡോ ഇതുവരെ പ്രസ്താവന നടത്തിയിട്ടില്ല.