രണ്ടാം ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി രാജസ്ഥാന്‍
ശനിയാഴ്ച ഗുവാഹത്തിയിൽ നടന്ന ഇന്ത്യൻ പ്രീമിയർ മത്സരത്തില്‍ രാജസ്ഥാൻ റോയൽസിനെതിരെ 57 റൺസിന്റെ തോൽവിയോടെ ഡല്‍ഹി ലീഗില്‍ തങ്ങളുടെ മൂന്നാമത്തെ പരാജയം ഏറ്റുവാങ്ങി.ഒരു പോയിന്റ് പോലും നേടാന്‍ ആകാതെ ഡല്‍ഹി നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെതിരെ അഞ്ചു റണ്‍സ് തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണം മികച്ച ഒരു വിജയത്തോടെ രാജസ്ഥാന്‍ മാറ്റി എടുത്തു.

മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റോടെ റോയല്‍സ് നിലവില്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ എത്തിയ രാജസ്ഥാന്‍ നിശ്ചിത ഇരുപതു ഓവറില്‍ 199 റണ്‍സ് നേടി.മികച്ച അര്‍ദ്ധ സെഞ്ച്വറികളോടെ രണ്ടു റോയല്‍സ് ഓപ്പണര്‍മാരുടെ(യഷസ്വി ജൈസ്വാല്‍,ജോസ് ബട്ട്ലര്‍ ) മികച്ച പ്രകടനം ആണ് ടീമിനെ ഇത്രക്കും മികച്ച സ്കോറിലേക്ക് നയിച്ചത്.മറുപടിക്ക് ബാറ്റ് ചെയ്യാന്‍ എത്തിയ ഡല്‍ഹിക്ക് ഒന്‍പതു വിക്കറ്റ് നഷ്ട്ടത്തില്‍ 142 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.ഡല്‍ഹി ബാറ്റിങ്ങ് നിരയില്‍ ഡേവിഡ് വാര്‍ണര്‍ (65) മാത്രമാണ് അല്പം എങ്കിലും പിടിച്ചു നിന്നത്.31 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ യഷസ്വി ജൈസ്വാല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.