പിഎസ്ജിക്ക് ഇന്ന് ജയം അനിവാര്യം
ലീഗ് വണ്‍ മത്സരത്തില്‍ ഇന്ന് പിഎസ്ജി നീസിനെ നേരിട്ടേക്കും.ഒന്നാം സ്ഥാനത് ആണെങ്കിലും നിലവില്‍ പിഎസ്ജി സമ്മര്‍ദ ചൂളയില്‍ ആണ് നില്‍ക്കുന്നത്.ബോര്‍ഡ് പ്രശ്നങ്ങള്‍,കളിക്കാരില്‍ നിന്നുള്ള പ്രശ്നങ്ങള്‍ ,ടീമിന്‍റെ മോശം ഫോം എന്നിങ്ങനെ എല്ലാ പ്രശ്നങ്ങളും ഒരേ സമയത്ത് പിഎസ്ജിയെ അലട്ടുകയാണ്.കഴിഞ്ഞ രണ്ടു മത്സരത്തിലും പിഎസ്ജി തോറ്റു.നിലവില്‍ രണ്ടാം സ്ഥാനത് ഉള്ള ലെന്‍സില്‍ നിന്നും വെറും മൂന്നു പോയിന്റ് ലീഡ് മാത്രമേ അവര്‍ക്ക് ഉള്ളൂ.

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഫ്രഞ്ച് കപ്പില്‍ നിന്നും പുറത്തായ പിഎസ്ജിക്ക് ഇനി ആകെയുള്ള ഏക ആശ്വാസം ലീഗ് മാത്രമാണ്.അതും നഷ്ട്ടപ്പെട്ടാല്‍ മെസ്സി-നെയ്മര്‍-എംബാപ്പേ അടങ്ങുന്ന ഫോര്‍വേഡ് നിര ഉണ്ടായിട്ടും ഒന്നും തന്നെ നേടാന്‍ കഴിയാതെ പോയത് മാനേജര്‍ ആയ ഗാള്‍ട്ടിയറുടെ പുറത്താക്കലിന് വരെ വഴി വെച്ചേക്കും.ഇത് കൂടാതെ മെസ്സിയെ ക്ലബ് ആരാധകര്‍ അതിക്ഷേപ്പിക്കുന്നതും മാനേജ്മെന്റിന് പുതിയ തലവേദനകള്‍ സൃഷ്ട്ടിക്കുന്നു.താരത്തിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ബോര്‍ഡ് പിതാവുമായി ചര്‍ച്ച നടത്തി എങ്കിലും ഈ സീസണോടെ ഒരു ഫ്രീ ഏജന്റായി പാരിസ് വിടാന്‍ ഒരുങ്ങുകയാണ് അര്‍ജന്‍ട്ടയിന്‍ താരം.