സീരി എ യില്‍ ഇന്ന് മികച്ച പോരാട്ടങ്ങള്‍ ; റോമ – ടോറിനോ , ലാസിയോ – യുവന്‍റ്റസ്
ടോപ്പ്-ഫോർ ഫിനിഷിനായുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന റോമ ഇന്ന് സീരി എ മത്സരത്തില്‍ ടോറിനോയേ നേരിടാന്‍ തയ്യാര്‍ എടുക്കുന്നു.നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് മൊറീഞ്ഞോയുടെ ടീം.യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി എങ്കിലും അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്നത് തന്നെയാണ് മൊറീഞ്ഞോയുടെ പ്രധാന ലക്‌ഷ്യം.അതിനാല്‍ എന്ത് വില കൊടുത്തും ഇന്നത്തെ മത്സരത്തില്‍ അവര്‍ക്ക് ജയം നേടിയേ തീരൂ.

സീരി എ യില്‍ നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ കരുത്തര്‍ ആയ ലാസിയോയും യുവന്‍റ്റസും ഏറ്റുമുട്ടുന്നു.ലാസിയോ ഹോം ആയ സ്റ്റേഡിയോ ഒളിമ്പിക്കോയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ഒന്നാം സ്ഥാനത് ഉള്ള നാപോളിയുടെ ലീഡ് പത്തൊന്‍പതില്‍ നിന്ന് പതിനാറിലേക്ക് കുറക്കാന്‍ ലാസിയോക്ക് കഴിയും.എങ്കിലും കിരീട സാധ്യതകള്‍ ലാസിയോക്ക് പൂര്‍ണമായി അസ്ഥമിച്ചു എന്ന് തന്നെ വേണം കരുതാന്‍. യുവന്‍റ്റസ് ആകട്ടെ പതിനഞ്ചു പോയിന്റ് വെട്ടി കുറച്ചിട്ടും ലീഗില്‍ മനോഹരമായ തിരിച്ചു വരവ് ആണ് നടത്തിയിട്ടുള്ളത്.ടോപ് ഫോറില്‍ ഇടം നേടാനുള്ള സാധ്യത ഇപ്പോഴും അവര്‍ക്കുണ്ട്.ശേഷിക്കുന്ന പത്തു മത്സരങ്ങളില്‍ തോല്‍വികള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അടുത്ത സീസണില്‍ വീണ്ടും യൂറോപ്പിയന്‍ ഫുട്ബോള്‍ കളിക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ അവര്‍ക്ക് കഴിയും.