ടോപ് ഫോറില്‍ തിരിച്ചെത്താന്‍ ടോട്ടന്‍ഹാം
പ്രീമിയര്‍ ലീഗില്‍ ഇന്ന് കൗതുകകരമായ ഒരു പോരാട്ടം.അഞ്ചാം സ്ഥാനത് ഉള്ള ടോട്ടന്‍ഹാം ആറാം സ്ഥാനത്തുള്ള ബ്രൈട്ടന്‍ എഫ്സിയെ നേരിടും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം.ഈ സീസണില്‍ ഇതിനു മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത ഒരു ഗോള്‍ ജയം ടോട്ടന്‍ഹാം നേടിയിരുന്നു.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ തിരികെ ടോപ് ഫോറില്‍ എത്താനുള്ള അവസരം സ്പര്‍സിനുണ്ട്.

എന്നാല്‍ യുണൈട്ടഡ് ഇന്നത്തെ മത്സരത്തില്‍ എവര്‍ട്ടനുമായി പരാജയപ്പെട്ടാല്‍ മാത്രമേ അത് നടക്കുകയുള്ളൂ.നിലവില്‍ ബ്രൈട്ടന്‍ മികച്ച ഫോമില്‍ ആണ്.ഈ വര്‍ഷത്തില്‍ ഒരേ ഒരു തോല്‍വി മാത്രം നേടിയ ബ്രൈട്ടന്‍ കഴിഞ്ഞ പ്രീമിയര്‍ ലീഗ് തോല്‍വി നേരിട്ടത് ഡിസംബര്‍ 31 നു ആണ്.അടുത്ത സീസണില്‍ യൂറോപ്പിയന്‍ ഫുട്ബോള്‍ കളിക്കാന്‍ ലക്‌ഷ്യം ഇടുന്ന ഇവര്‍ക്ക് ലീഗില്‍ അഞ്ചാം സ്ഥാനം എങ്കിലും നേടേണ്ടത് വളരെ പ്രധാനം ആണ്.കഴിഞ്ഞ മത്സരത്തില്‍ അലക്സിസ് മാക് അലിസ്റ്ററിനും മോയിസസ് കൈസെഡോക്കും കോച്ച് വിശ്രമം നല്‍കിയിരുന്നു.എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ തന്‍റെ ഏറ്റവും കരുത്തുറ്റ ടീമിനെ ആയിരിക്കും കോച്ച് റോബർട്ടോ ഡി സെർബി കളിക്കാന്‍ ഇറക്കുക.അതിനാല്‍ ടോട്ടന്‍ഹാമിന്‍റെ ഇന്നത്തെ മത്സരം കടുത്ത ഒരു പരീക്ഷണം തന്നെ ആയിരിക്കും.