ലഖ്‌നൗവിനെ പിഴുതെറിഞ്ഞ് മൊയീന്‍ അലി ; ആദ്യ ജയം അവിസ്മരണീയമാക്കി ചെന്നൈ
തങ്ങളുടെ കോട്ടയായ എം എ ചിദംബരം സ്റ്റേഡിയത്തിൽ കരുത്തര്‍ ആയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പന്ത്രണ്ടു റണ്‍സിന് ജയം നേടി കൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്ങ്സ് വിജയത്തിന്‍റെ ഹരിശ്രീ കുറിച്ചു.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാഫ് സെഞ്ചുറി നേടി ഗെയ്‌ക്‌വാദ് തിളങ്ങിയപ്പോള്‍ ,അദ്ദേഹത്തിന് ഓപ്പണിങ്ങ് വിക്കറ്റ് കൂട്ടുകെട്ടില്‍ മികച്ച പിന്തുണ നല്‍കി ഡെവോന്‍ കോണ്‍വേയും(29 പന്തിൽ 47) ചെന്നൈക്ക് നല്ല അടിത്തറ നല്‍കി.

നിശ്ചിത ഇരുപത് ഓവറില്‍ 218 റണ്‍സ് എന്ന കൂറ്റന്‍ ലക്‌ഷ്യം ഉയര്‍ത്താന്‍ ചെന്നൈക്ക് കഴിഞ്ഞു.മറുപടി ബാറ്റിങ്ങ് ഇറങ്ങിയ ലക്ക്നൌ തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിക്കാന്‍ തുടങ്ങി.കെഎല്‍ രാഹുലും കൈല്‍ മയേര്‍സും കൂടി ഓപ്പണിങ്ങ് വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ 32 പന്തില്‍ നിന്നും നേടിയത് 79 റണ്‍സ് ആണ്.കുതിച്ചു പാഞ്ഞ ലക്ക്നൌ ബാറ്റിങ്ങ് നിരക്ക് കടിഞ്ഞാന്‍ ഇട്ടതു ഇംഗ്ലീഷ് സ്പിന്‍ ബോളര്‍ ആയ മൊയീന്‍ അലിയാണ്.നാലോവറില്‍ 26 റണ്‍സ് വിട്ടു നല്‍കി കെഎല്‍ രാഹുല്‍,കൈല്‍ മയേര്‍സ്,സ്റ്റോണിസ്,ക്രുനാല്‍ പാണ്ട്യ എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ അദ്ദേഹം നേടി.മത്സരത്തിലെ താരവും അദ്ദേഹം തന്നെ.ജയത്തോടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തിയ ചെന്നൈ അടുത്ത ലീഗ് മത്സരത്തില്‍ നേരിടാന്‍ പോകുന്നത് ചിരവൈരികള്‍ ആയ മുംബൈ ഇന്ത്യന്‍സിനെ ആണ്.ഏപ്രില്‍ എട്ടിന് ആണ് മത്സരം.