റീസ് ടോപ്ലെക്ക് പരിക്ക് ;സ്കാന്‍ റിസള്‍ട്ട് കാത്ത് ടീം കാമ്പ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ താരമായ റീസ് ടോപ്ലിക്ക് പരിക്കേറ്റിരിക്കുന്നു.സ്കാനിംഗ് ഫലം വന്നതിന് ശേഷം മാത്രമേ എത്രതോള്ളം വിശ്രമം താരത്തിനു വേണമെന്നത് പറയാന്‍ ആകൂ എന്ന് ആർസിബി ഹെഡ് കോച്ച് മൈക്ക് ഹെസോന്‍ പറഞ്ഞു.ഫീല്‍ഡ് ചെയ്യുമ്പോള്‍ അടി തെറ്റിയ താരത്തിന് തോളില്‍ ആണത്രേ പരിക്ക് സംഭവിച്ചത്.

“തോളിലെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞത് ടീം ഡോക്ടര്‍മാരുടെ കഴിവ് ആണ്.നേരിട്ട് കാണുമ്പോള്‍ പ്രശ്നം മോശം അല്ലെങ്കിലും ആന്തരികമായി വല്ല കുഴപ്പവും ഉണ്ടോ എന്ന് സ്കാന്‍ കഴിഞ്ഞാലെ അറിയാന്‍ കഴിയൂ.ഗുരുതരമായി ഒന്നും തന്നെ ഉണ്ടാകില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്.”ഞായറാഴ്ച ടീമിന്റെ വിജയത്തിന് ശേഷം ഹെസോന്‍ ആർസിബിയുടെ യൂട്യൂബ് ചാനലിനോട് പറഞ്ഞു.കരുത്തര്‍ ആയ മുംബൈയെ പേടി കൂടാതെ നേരിട്ട ബംഗ്ലൂര്‍ താരങ്ങളുടെ പ്രകടനത്തെയും കോച്ച് പുകഴ്ത്തി പറഞ്ഞു.