പിഎസ്ജിയേ പൂട്ടി ലിയോണ്‍
ലിഗ് 1 കിരീടത്തിലേക്കുള്ള പാരീസ് സെന്റ് ജെർമെയ്‌ന്റെ പാതയില്‍ വീണ്ടും മറ്റൊരു തടസ്സം.ഒന്‍പതാം സ്ഥാനത് ഉള്ള ലിയോണിനോട് 1-0 ന് തോൽവി ഏറ്റുവാങ്ങിയ പിഎസ്ജി ഇതിനു തൊട്ട് മുന്നേയുള്ള മത്സരത്തിലും റെന്നസിനെതിരെ പരാജയപ്പെട്ടിരുന്നു.ഫ്രഞ്ച് കപ്പിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം പിഎസ്ജി നിലവില്‍ തങ്ങളുടെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെ ആണ് കടന്നുപോകുന്നത്.

56 ആം മിനുട്ടില്‍ ബ്രാഡ്‌ലി ബാർകോള നേടിയ ഗോളിലാണ് പിഎസ്ജിയേ ലിയോണ്‍ മറികടന്നത്.ഒന്‍പത് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ വെറും ആറു പോയിന്റ് ലീഡ് മാത്രമേ പിഎസ്ജിക്ക് ഉള്ളൂ.ഈ പോക്ക് തുടര്‍ന്നാല്‍ ലീഗ് 1 കിരീടവും അവര്‍ക്ക് നഷ്ട്ടപ്പെടെണ്ടി വരും.അര്‍ജന്‍ട്ടിയന്‍ താരമായ ലയണല്‍ മെസ്സിയേ കൂക്കി കൊണ്ടാണ് പിഎസ്ജി ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.മത്സരം കഴിഞ്ഞപ്പോള്‍ കാണികളെ അഭിവാദ്യം ചെയ്യാന്‍ മെസ്സി തയ്യാറാകാതെ ഡ്രെസ്സിങ്ങ് റൂമിലേക്ക് പോയതും വിവാദം സൃഷ്ട്ടിച്ചു.