നാപോളിയെ പെട്ടിയില്‍ ആക്കി എസി മിലാന്‍
നാല് മത്സരങ്ങല്‍ക്കുളില്‍ തന്നെ ലീഗില്‍ തങ്ങളുടെ രണ്ടാം പരാജയം ഏറ്റുവാങ്ങി നാപോളി.മുന്‍ സീരി എ ചാമ്പ്യന്മാര്‍ ആയ എസി മിലാൻ എതിരില്ലാത്ത നാലു ഗോളിന് ആണ് നാപോളിയെ പരാജയപ്പെടുത്തിയത്.എന്നാലും ഇപ്പോഴും പതിനാറു പോയിന്റ് ലീഡ് നപോളിക്ക് ഉള്ളതിനാല്‍ സീരി എ കിരീടത്തിന് അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇപ്പോഴും ആരും തന്നെ ഇല്ല.

റാഫേൽ ലിയോ (17′, 59′) ബ്രാഹിം ദിയാസ് (25′) അലക്‌സിസ് സെയ്‌ലെമേക്കേഴ്‌സ് (67′) എന്നിവര്‍ ആണ് മിലാന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്.ഇന്നലെ നാപോളിയെ തോല്‍പ്പിച്ച മിലാന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി കൂടി.22 വർഷത്തിനിടെ ആദ്യമായാണ് നാപ്പോളി സ്വന്തം തട്ടകത്തിൽ ഒരു സീരി എ മത്സരത്തിൽ നാലോ അതിലധികമോ ഗോളുകൾക്ക് തോൽക്കുന്നത്. ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരങ്ങളിലും പരസ്പരം പോരടിക്കും.അതിനാല്‍ മിലാനെതിരെ പ്രതികാരം ചെയ്യാന്‍ ഇനിയും നാപോളിക്ക് അവസരം ഉണ്ട്.