യുണൈറ്റഡിനെ കൊണ്ട് അടിയറവ് പറയിപ്പിച്ച് ന്യൂ കാസില്‍ !!!!
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2-0 ന് തോല്‍പ്പിച്ച ന്യൂകാസിൽ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.മൂന്നില്‍ നിന്ന് നാലാം സ്ഥാനത്തേക്ക് യുണൈറ്റഡിന് ഇറങ്ങേണ്ടിയും വന്നു.ജോ വില്ലോക്ക്, കല്ലം വിൽസൺ എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകൾ ആണ് കാസിലിനു വിജയം സമ്മാനിച്ചത്.

മത്സരം ആരംഭിച്ചത് മുതല്‍ പല മികച്ച ഗോള്‍ അവസരങ്ങളും സൃഷ്ട്ടിക്കാന്‍ കാസിലിനു കഴിഞ്ഞു എങ്കിലും മോശം ഫിനിഷിങ്ങ് അവക്ക് വിനയായി.ഇത് കൂടാതെ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ വലക്ക് മുന്നില്‍ പാറ പോലെ ഉറച്ച് നിന്നതും കാസില്‍ താരങ്ങളെ വലച്ചു.അതേസമയം, ന്യൂകാസിൽ പ്രതിരോധതിനെ ചാലഞ്ച് ചെയ്യാന്‍ പോലും യുണൈറ്റഡ് പരാജയപ്പെട്ടു.56-ാം മിനിറ്റ് വരെ ഒരു ഷോട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല.ഫെബ്രുവരിയിൽ നടന്ന കാരബാവോ കപ്പ് ഫൈനലിൽ യുണൈറ്റഡിനോട് ഏറ്റ തോല്‍വിക്കുള്ള പ്രതികാരം ആണ് ഇന്നലെ ന്യൂ കാസില്‍ നേടിയ ജയം.