സർ അലക്‌സ് ഫെർഗൂസൺ,ആഴ്‌സീൻ വെംഗർ – പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന ആദ്യ പരിശീലകര്‍
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സർ അലക്‌സ് ഫെർഗൂസണും മുൻ ആഴ്‌സണൽ ബോസ് ആഴ്‌സൻ വെംഗറും മാർച്ച് 29 ന് പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടുന്ന ആദ്യത്തെ മാനേജർമാരായി.1990-കളിൽ ഇംഗ്ലീഷ് ക്ലബ് ഫുട്ബോളിനു പുതിയ ദിശ നല്‍കിയ ഇരുവരും അവരുടെ ക്ലബുകളുടെ ചരിത്രത്തിലെ വലിയൊരു ഭാഗം ആണ്.പിച്ചിനു അകത്തും പുറത്തും ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.

81 കാരനായ ഫെർഗൂസൺ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ 13 കിരീടങ്ങളിലേക്ക് നയിച്ച പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ മാനേജരാണ്, അതേസമയം വെംഗർ 2003/04 സീസണിൽ ഒരു മത്സരം പോലും തോൽക്കാതെ നേടിയ ലീഗ് കിരീടം ഉള്‍പ്പടെ മൂന്നു ലീഗില്‍ ആഴ്സണലിനെ കൊണ്ട് കപ്പ് എടുപ്പിച്ചിട്ടുണ്ട്.പ്രീമിയര്‍ ലീഗില്‍ സേവനം അനുഷ്ട്ടിച്ച മുന്‍ കളിക്കാര്‍ക്കും മാനേജര്‍മാര്‍ക്കും മറ്റ് പ്രോഫഷനലുകള്‍ക്കും നല്‍കുന്ന ആദരവ് ആണ് പ്രീമിയര്‍ ലീഗ് ഹാള്‍ ഓഫ് ഫെയിം.പ്രമുഖ താരങ്ങള്‍ ആയ അലൻ ഷിയറർ, തിയറി ഹെൻറി, എറിക് കന്റോണ, റോയ് കീൻ, ഫ്രാങ്ക് ലാംപാർഡ്, ഡെന്നിസ് ബെർഗ്കാമ്പ്, സ്റ്റീവൻ ജെറാർഡ്, ഡേവിഡ് ബെക്കാം തുടങ്ങിയവര്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയിരുന്നു.