ബ്രസീലിനു മൊറോക്കന്‍ ഷോക്ക് ; പെറുവിനെ മുച്ചൂടും തകര്‍ത്ത് ജര്‍മനി
ക്രോയേഷ്യയോട് തോല്‍വി ഏറ്റുവാങ്ങി നിരാശയോടെ 2022 ലോകകപ്പില്‍ നിന്നും കണ്ണീരോടെ വിട വാങ്ങിയ ബ്രസീലിന് വീണ്ടും തിരിച്ചടി.ഇന്ന് നടന്ന സൗഹൃദ മത്സരത്തില്‍ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോക്കെതിരെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെട്ടിരിക്കുന്നു.എല്ലാ പ്രമുഖ ടീമുകളെയും തോല്‍പ്പിച്ച മൊറോക്കോ ടീം തങ്ങളുടെ കരുത്ത് ഓരോ ദിവസം കൂടുംതോറും വര്‍ധിപ്പിച്ചു വരുകയാണ്.മൊറോക്കോക്ക് വേണ്ടി സോഫിയാന്‍ ബൂഫല്‍,അബ്ദുല്‍ ഹമീദ് സാബിറി എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ ബ്രസീലിന്‍റെ ഏക ഗോള്‍ പിറന്നത് കസമീരോയുടെ ബൂട്ടില്‍ നിന്നായിരുന്നു.

മറ്റൊരു സൗഹൃദ മത്സരത്തില്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ രാജ്യമായ പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളിന് ജര്‍മനി തോല്‍പ്പിച്ചു.ജര്‍മനിയുടെ പല പ്രധാന താരങ്ങള്‍ക്കും വിശ്രമം നല്‍കി കൊണ്ട് കോച്ച് ഹാന്‍സി ഫ്ലിക്ക് പുതിയ നടത്തിയ പരീക്ഷണം പിച്ചില്‍ വിജയം കണ്ടു.ജര്‍മനിക്ക് വേണ്ടി രണ്ടു ഗോളുകളും കണ്ടെത്തിയതും വേര്‍ഡര്‍ ബ്രമന്‍ ഫോര്‍വേഡ് ആയ നിക്ലാസ് ഫുൾക്രഗ് ആണ്.പെറുവിനെ തങ്ങളുടെ പോസ്റ്റിലേക്ക് അടിക്കാന്‍ ഒരു തവണ പോലും ജര്‍മന്‍ ടീം അനുവദിച്ചില്ല.മറ്റൊരു യൂറോപ്പിയന്‍ ഫുട്ബോള്‍ ശക്തിയായ ബെല്‍ജിയത്തിനെ ആണ് അടുത്ത സൗഹൃദ മത്സരത്തില്‍ ജര്‍മനി നേരിടാന്‍ പോകുന്നത്.