ലിച്ചെൻസ്റ്റെയ്‌നിനെ തോല്‍പ്പിച്ച് യൂറോ യോഗ്യത പരമ്പരക്ക് തുടക്കം കുറിച്ച് പോര്‍ച്ചുഗല്‍
യൂറോ 2024 ഗ്രൂപ്പ് ജ യില്‍ നടന്ന യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ലിച്ചെൻസ്റ്റെയ്‌നിനെതിരേ വിജയം നേടി പോര്‍ച്ചുഗല്‍.രാജ്യത്തിന് വേണ്ടി 197 ആം മത്സരം കളിച്ച റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെയും മനോഹരമായ ഒരു ഫ്രീ കിക്കിലൂടെയും രണ്ടു ഗോളുകള്‍ നേടി.എട്ടാം മിനുട്ടില്‍ തന്നെ ദുര്‍ബലര്‍ ആയ ലിച്ചെൻസ്റ്റെയ്‌നിനെതിരേ ഗോള്‍ നേടി കൊണ്ട് കാന്‍സലോ പോര്‍ച്ചുഗലിന് ലീഡ് നേടി കൊടുത്തു.

പിന്നീട് രണ്ടാം പകുതിയില്‍ റൊണാള്‍ഡോക്കൊപ്പം ബെര്‍ണാര്‍ഡോ സില്‍വയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.മത്സരശേഷം രാജ്യത്തിനെ പ്രതിനിധീകരിച്ച് കളിക്കുക എന്നത് തന്‍റെ എക്കാലത്തേയും അഭിമാന നിമിഷം ആണ് എന്നും റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ ലക്സംബര്‍ഗിനെ ആണ് നേരിടാന്‍ പോകുന്നത്.