ആഴ്സണലില്‍ നിന്ന് നീസിലേക്ക് ; കരിയര്‍ വീണ്ടെടുക്കാന്‍ നിക്കോളാസ് പെപ്പെ
ആഴ്സണൽ ഫോര്‍വേഡ് ആയ നിക്കോളാസ് പെപ്പെ പ്രീമിയര്‍ ലീഗ് വിട്ട് തിരികെ ഫ്രഞ്ച് ലീഗിലേക്ക് കൂടുമാറാന്‍ ഉള്ള സാധ്യത അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്.2019 ലെ സമ്മര്‍ വിന്‍ഡോ ട്രാന്‍സ്ഫറില്‍ 72 മില്യൺ പൗണ്ട് നല്‍കിയാണ് ഐവറി കോസ്റ്റ് ഇന്റർനാഷണൽ താരത്തിനെ ഗണ്ണേഴ്‌സ് സൈന്‍ ചെയ്തത്.

എന്നാല്‍ 2018-19 സീസണിൽ 38 ലീഗ് 1 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 11 അസിസ്റ്റുകളും നേടിയ താരത്തിന്‍റെ ഫോം പ്രീമിയര്‍ ലീഗില്‍ കണ്ടില്ല.തൽഫലമായി, 2022-23 സീസണിൽ താരത്തിനെ ആഴ്സണല്‍ മറ്റൊരു ലിഗ് 1 ക്ലബ് ആയ നീസിലേക്ക് തിരികെ അയച്ചു.അതോടെ തന്‍റെ ഫോം വീണ്ടെടുക്കാന്‍ താരത്തിനു കഴിഞ്ഞു.ഈ സീസണ്‍ പൂര്‍ത്തി ആകുന്നതോടെ ല്‍ കാലാവധി പൂര്‍ത്തിയാക്കി അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചെത്തും.എന്നാല്‍ ആര്‍റെറ്റയുടെ ടീമിലിടം നേടാന്‍ ആകും എന്ന പ്രതീക്ഷ താരത്തിനു തീരെ ഇല്ലത്രേ.അതിനാല്‍ നീസുമായി ഒരു സ്ഥിരമായ കരാറില്‍ ഒപ്പിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.ക്ലബിനും താരത്തെ ഏറെ ബോധിച്ചു,എന്നാല്‍ സീസന്‍ തീരാന്‍ ഇനിയും ആഴ്ച്ചകള്‍ ശേഷിക്കെ താരത്തിന്‍റെ മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ ആണ് നീസ് മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.