തുടക്ക് പരിക്ക് ; ഉറുഗ്വേ ടീമിനൊപ്പം അറൂഹോ ചേരില്ല
റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ വിജയത്തിനിടെ ബാർസിലോണ ഡിഫൻഡർ റൊണാൾഡ് അറൂഹോക്ക് തുടയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.ഒരു ഓണ്‍ ഗോള്‍ വഴങ്ങി എങ്കിലും രണ്ടാം പകുതിയില്‍ താരം ഗംഭീരമായ തിരിച്ചു വരവ് ആണ് നടത്തിയത്.ബ്രസീലിയന്‍ വിങ്ങര്‍ ആയ വിനീഷ്യസിനെ മത്സരാവസാനം വരെ മാര്‍ക്ക് ചെയ്ത താരം തന്‍റെ കര്‍ത്തവ്യം ഭംഗിയായി പൂര്‍ത്തിയാക്കി.

എന്നാല്‍ സമ്മര്‍ദവും വേഗതയും നിറഞ്ഞ മത്സരത്തില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ അറൂഹോക്ക് അഡക്റ്റർ പേശിയില്‍ നേരിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.പരിക്ക് ഭേദമാകുന്നത് വരെ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്ന് ബാഴ്സലോണ അറിയിച്ചു.ഇനി അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച വരെ ഒരു തരത്തിലും പിച്ചിലേക്ക് മടങ്ങാന്‍ താരത്തിനു കഴിയില്ല.ഇനി ബാഴ്സയുടെ മത്സരം അടുത്ത മാസം രണ്ടിന് ആണുള്ളത്.അതുവരെ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ബ്രേക്ക് ആണ്.വിശ്രമത്തിന് വേണ്ടി അറൂഹോ തന്‍റെ നാഷണല്‍ ടീമായ ഉറുഗ്വേ ടീമിനൊപ്പം ചേരില്ല എന്നും ബാഴ്സ ബോര്‍ഡ് അറിയിച്ചു.