എല്‍ ക്ലാസിക്കോയില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങി റയല്‍ മാഡ്രിഡ്
ലാലിഗയില്‍ ഇന്നലെ നടന്ന എല്‍ ക്ലാസിക്കോയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയലിനെ തോല്‍പ്പിച്ച് കൊണ്ട് ബാഴ്സലോണ ലീഗില്‍ തങ്ങളുടെ ലീഡ് 12 പോയിന്റാക്കി ഉയര്‍ത്തി.തുടക്കം മുതല്‍ ആവേശത്തോടെ കളിച്ച ഇരു ടീമുകളും ധാരാളം അവസരങ്ങള്‍ സൃഷ്ട്ടിച്ചു.91 ആം മിനുട്ടില്‍ കെസ്സി നേടിയ ഗോളാണ് ബാഴ്സക്ക് വിലപ്പെട്ട മൂന്നു പോയിന്റ് നേടി കൊടുത്തത്.

മത്സരം തുടങ്ങി ഒന്‍പതാം മിനുട്ട് പൂര്‍ത്തിയാക്കാന്‍ ആവുമ്പോള്‍ വിനീഷ്യസിന്‍റെ ഷോട്ട് തടയാന്‍ ശ്രമിച്ച അറൂഹോയുടെ പ്രയത്നം ഗോളില്‍ കലാശിച്ചു.തുടര്‍ന്നങ്ങോട്ട് ഇടവേളകള്‍ ഇല്ലാതെ ആക്രമണം ബാഴ്സ നടത്തി.ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ സെര്‍ജി റോബര്‍ട്ടോ സമനില ഗോള്‍ മടക്കുകയും ചെയ്തതോടെ രണ്ടാം പകുതി കൂടുതല്‍ ത്രില്ലിങ്ങ് ആയി.റയലിന് വേണ്ടി മികച്ച പ്രകടനം പുറത്ത് എടുക്കാന്‍ ബെന്‍സെമക്ക് കഴിയാത്തത് അവര്‍ക്ക് വലിയ തിരിച്ചടിയായി.റഫീഞ്ഞ ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു എങ്കിലും ഉസ്മാന്‍ ഡെംബെലെക്ക് പകരം ആവാന്‍ ഇപ്പോഴും ബ്രസീലിയന്‍ താരത്തിനു കഴിയുന്നില്ല.പല അവസരങ്ങളും നഷ്ട്ടപ്പെടുത്തിയ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയും ഇന്നലെ വളരെ മോശം പ്രകടനം ആണ് കാഴ്ച്ചവെച്ചത്.