ആഴ്ച്ചയില്‍ തന്‍റെ രണ്ടാം ഹാട്രിക്ക് പൂര്‍ത്തിയാക്കി ഹാലണ്ട് !!!
എഫ്‌എ കപ്പ് ക്വാർട്ടർ മത്സരത്തില്‍ ബേൺലിയേ എതിരില്ലാത്ത ആറു ഗോളിന് പരാജയപ്പെടുത്തി സിറ്റി തുടര്‍ച്ചയായി സെമി ഫൈനല്‍ യോഗ്യത നേടി.കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ പോലെ ഹാലണ്ട് ഈ മത്സരത്തിലും ഹാട്രിക്ക് നേടി.ഈ സീസണില്‍ താരം ഇതുവരെ സിറ്റിക്ക് വേണ്ടി 40 ഗോളുകള്‍ നേടി കഴിഞ്ഞിരിക്കുന്നു.32, 35,59 മിനിറ്റില്‍ ആണ് ഹാലണ്ട് ഗോളുകള്‍ നേടിയത്.

അര്‍ജന്‍റ്റയിന്‍ യുവ സ്ട്രൈക്കര്‍ ആയ ജൂലിയന്‍ അല്‍വാറസ് രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകള്‍ കണ്ടെത്തി.കോള്‍ പാമറും സിറ്റിക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയിരിക്കുന്നു.മുന്‍ സിറ്റി ക്യാപ്റ്റന്‍ ആയ വിന്‍സന്റ് കമ്പനി നയിക്കുന്ന ബെന്‍ളി മാഞ്ചസ്റ്ററിന് വെല്ലുവിളി ഉയര്‍ത്തും എന്ന് വിചാരിച്ചു എങ്കിലും സമ്മര്‍ദത്തില്‍ ഇങ്ങനെ അവര്‍ തകര്‍ന്നടിയും എന്ന് ആരും കരുതി കാണില്ല.ആദ്യ അരമണിക്കൂറോളം ബേൺലി സിറ്റിയെ നന്നായി നേരിടുകയും ചില മാന്യമായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.എന്നാല്‍ എപ്പോള്‍ ഹാലണ്ട് ആദ്യ ഗോള്‍ നേടിയോ അതിനു ശേഷം പിച്ചില്‍ ഉടനീളം സിറ്റിയുടെ ആധിപത്യം ആയിരുന്നു കണ്ടത്.