മോഹന്‍ ബഗാന്‍ ഐഎസ്എല്‍ 2022 – 23 വിജയികള്‍
2022-23 ഇന്ത്യൻ സൂപ്പർ ലീഗ് എടികെ മോഹൻ ബഗാൻ നേടി.അധിക സമയത്തിന് ശേഷം ഗെയിം 2-2ന് അവസാനിച്ചപ്പോള്‍ പെനാല്‍റ്റി ആണ് മത്സരവിധി എഴുതിയത്.പെനാൽറ്റിയിൽ 4-3നു ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ തങ്ങളുടെ പുതിയ പേരില്‍ ആദ്യ ഐസിഎല്‍ കിരീടം നേടിയത്.എടികെ മോഹൻ ബഗാൻ അടുത്ത സീസന്‍ മുതല്‍ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നറിയപ്പെടുമെന്നും ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു.

നിശ്ചിത സമയത്ത് കളി തീര്‍ന്നപ്പോള്‍ ഇരു ടീമുകളും രണ്ടു വീധം ഗോള്‍ നേടിയിരുന്നു.ഡിമി പെട്രാറ്റോസ് മോഹന്‍ ബഗാന് വേണ്ടി ഇരട്ട ഗോള്‍ കണ്ടെത്തിയപ്പോള്‍ ബെങ്കളൂരുവിനു വേണ്ടി സുനിൽ ഛേത്രിയും റോയ് കൃഷ്ണയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ശേഷം ലഭിച്ച മുപ്പതു മിനുട്ടിലും കളി അവസാനിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മത്സരം ഷൂട്ട് ഔട്ടിലേക്ക് നീണ്ടു.ബ്രൂണോ റാമിറസും പാബ്ലോ പെരസും ബിഎഫ്‌സിയുടെ നിർണായക പെനാൽറ്റികൾ നഷ്ടപ്പെടുത്തിയപ്പോള്‍ ചേത്രി,റോയ് കൃഷ്ണ,അലന്‍ കോസ്റ്റ എന്നിവര്‍ തങ്ങളുടെ കിക്കുകള്‍ വലയില്‍ എത്തിച്ചു.മോഹന്‍ ബഗാന് വേണ്ടി പെനാല്‍റ്റി കിക്ക് എടുത്ത എല്ലാ താരങ്ങളും തങ്ങളുടെ ലക്‌ഷ്യം കണ്ടെത്തി.